കരുവാറ്റ കൊലക്കേസ്; കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം

News Desk
1 Min Read

ചേര്‍ത്തല: കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം. ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കുറ്റാരോപിതരായ മൂന്ന് പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

ആഗസ്റ്റ് 15ന് രാത്രിയാണ് കൊല്ലം പരവൂര്‍ കൊച്ചാലുംമൂട് സ്വദേശിയായ 67കാരന്‍ കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകം. അപ്പൂപ്പന്‍ ശാസിച്ചതിനാലാണ് മോഷണം നടത്താന്‍ സുഹൃത്തിനോട് ആവശ്യപ്പെട്ടതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

‘ഞാന്‍ സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് അപ്പൂപ്പന്‍ കണ്ടു. തുടര്‍ന്ന് അപ്പൂപ്പന്‍ ശാസിക്കുകയും ചെയ്തു. അതുകൊണ്ടാണ് മോഷണം നടത്താന്‍ സുഹൃത്തിനോട് ആവശ്യപ്പെട്ടത്. കവര്‍ച്ച നടത്തിയ ശേഷം സുഹൃത്ത് വീഡിയോ കോളിലൂടെ വീടിന്റെ അകം കാണിച്ചുതന്നു. അപ്പോഴാണ് അപ്പൂപ്പന്‍ മരിച്ച വിവരം അറിഞ്ഞത്, ‘ എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!