മലപ്പുറത്ത് ഇരുട്ടിൽ മറഞ്ഞിരുന്ന് ഭാര്യയെയും മകളെയും വെട്ടി, പ്രതി അറസ്റ്റിൽ 

malayalampress
1 Min Read
  •  വീട്ടിലെ ഫ്യൂസ് ഊരിയ ശേഷം ഇരുട്ടില്‍ മറഞ്ഞിരുന്ന പ്രതി, ഭാര്യയുടെ ദേഹത്ത് മുളകുപൊടി കലക്കിയ വെള്ളം ഒഴിക്കുകയും വെട്ടുകയുമായിരുന്നു

മലപ്പുറം: ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. നടുവട്ടം സ്വദേശി ബഷീര്‍ (55) ആണ് അറസ്റ്റിലായത്. ആഗസ്റ്റ് 13ന് രാത്രി 11 മണിയോ ടെയാണ് സംഭവം. ഭാര്യയുടെ വീട്ടില്‍ പ്രവേശിക്കരുതെന്ന കോടതി ഉത്തരവ് നിലവിലിരിക്കെ, രാങ്ങാട്ടുരില്‍ ഭാര്യയും മകളും താമസിക്കുന്ന വീട്ടിലെ അടുക്കള മുറ്റത്തേക്ക് പ്രതി അതിക്രമിച്ച് കയറിയെന്നാണ് പരാതി.

കൊല്ലണമെന്ന ഉദ്ദേശത്തോടെ വീട്ടിലെ ഫ്യൂസ് ഊരിയ ശേഷം ഇരുട്ടില്‍ മറഞ്ഞിരുന്ന പ്രതി, ഭാര്യയുടെ ദേഹത്ത് മുളകുപൊടി കലക്കിയ വെള്ളം ഒഴിക്കുകയും തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് തലയില്‍ വെട്ടുകയുമായിരുന്നു. വെട്ട് തടയുന്നതിനിടെ ഭാര്യയുടെ ഇടതുകൈയിലെ നടുവിരലിന്റെ എല്ലിന് പൊട്ടലേറ്റു. തുടര്‍ന്ന് കത്തികൊണ്ട് ആ ക്രമിച്ചതായും പരാതിയുണ്ട്. ഇതില്‍ ഭാര്യക്കും മകള്‍ക്കും കൈകളില്‍ മുറിവേറ്റു. മകളുടെ വലത് കൈപ്പത്തിക്കുള്ളിലും കുത്തേറ്റ മുറിവുണ്ട്.

പ്രതിക്കെതിരെ ഭാര്യ ഖദിജ കുടുംബകോടതിയില്‍ കേസ് നല്‍കിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. മുമ്പും പ്രതി ഭാര്യയെ ആക്രമിച്ചിരുന്നതായും ഇതുസംബന്ധിച്ച് കുറ്റിപ്പുറം പൊലീസ് സ്റ്റേഷ നില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായും പൊലീസ് അറിയിച്ചു. അന്ന് പ്രതി മുന്‍കൂ ര്‍ ജാമ്യം നേടിയിരുന്നു.

രാങ്ങാട്ടൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ഒറ്റക്ക് താമസിക്കുന്ന പ്രതി ആക്രമണം നടത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെ ത്തിയതെന്നാണ് പ്രാഥമിക അന്വേഷണ ത്തില്‍ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. ഊര്‍ജിത അന്വേഷണത്തിലൂടെ പ്ര തിയെ സമയബന്ധിതമായി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article