സഊദി അറേബ്യയിൽ പ്രസിദ്ധമായ “കരം ബെയ്‌റൂട്ട്” റെസ്റ്റോറന്റ് പാപ്പരായി പ്രഖ്യാപിച്ചു, ലിക്വിഡേഷൻ നടപടികൾ ആരംഭിച്ചു

malayalampress
1 Min Read

റിയാദ്: സഊദി അറേബ്യയിൽ വർഷങ്ങളോളം പ്രവർത്തിച്ച “കരം ബെയ്‌റൂട്ട്” റെസ്റ്റോറന്റ്  പാപ്പരായി പ്രഖ്യാപിച്ചു. പിന്നാലെ, കരം ബെയ്‌റൂട്ട്” റെസ്റ്റോറന്റുകളുടെ ലിക്വിഡേഷൻ നടപടികൾ ആരംഭിക്കുന്നതായി പാപ്പരത്ത സമിതി അറിയിച്ചു.

‘കരം ബെയ്‌റൂട്ട് റെസ്റ്റോറന്റ്‌സ് കമ്പനി’യുടെ ലിക്വിഡേഷൻ (കമ്പനി പിരിച്ചുവിട്ട് ആസ്തികൾ വിറ്റ് ബാധ്യതകൾ തീർക്കൽ) റിയാദിലെ കൊമേഴ്‌സ്യൽ കോടതിയുടെ ഒമ്പതാം സർക്യൂട്ടിന്റെ വിധി നടപടികൾ ആരംഭിക്കാൻ ഉത്തരവിട്ടതായി പാപ്പരത്ത ട്രസ്റ്റി അറിയിച്ചു.

ഈ പ്രഖ്യാപനം വന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ തങ്ങളുടെ അവകാശവാദങ്ങൾ സമർപ്പിക്കാൻ കമ്പനിയുടെ കടക്കാർക്ക് പാപ്പരത്ത ട്രസ്റ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

സഊദി അറേബ്യയിലെ ആധികാരികമായ ലെബനീസ് രുചികൾ വിളമ്പുന്ന പ്രമുഖവും ആഡംബരപൂർണ്ണവുമായ ഭക്ഷണശാലകളിലൊന്നാണ് ‘കരം ബെയ്‌റൂട്ട്’ (Karam Beirut). പ്രധാനമായും റിയാദിലെയും ജിദ്ദയിലെയും ലെബനീസ് റെസ്റ്റോറന്റ് മേഖലയിൽ ഏറ്റവും പ്രശസ്തമായ പേരുകളിലൊന്നാണ് ‘കരം ബെയ്‌റൂട്ട് റെസ്റ്റോറന്റുകൾ’. 1960-ൽ ബെയ്‌റൂട്ടിൽ ആരംഭിച്ച പാചക പാരമ്പര്യത്തിൽ വേരൂന്നിയ ഈ റെസ്റ്റോറന്റ്, അതിമനോഹരമായ അന്തരീക്ഷം, മികച്ച നിലവാരമുള്ള ചൂടുള്ളതും തണുത്തതുമായ ‘മെസ്സെ’ (mezze) വിഭവങ്ങൾ, ചെറി ചേർത്തുള്ള കബാബുകൾ പോലുള്ള സവിശേഷമായ വിഭവങ്ങൾ എന്നിവയ്ക്ക് ഏറെ പ്രശസ്തമാണ്.,

എന്നാൽ, ലിക്വിഡേഷൻ നടപടികൾ ആരംഭിക്കുന്നതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ പാപ്പരത്ത ട്രസ്റ്റിയുടെ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!