സഊദി സ്റ്റോക് എക്സ്ചേഞ്ചിൽ ഏറ്റവും വലിയ അഞ്ചു നിക്ഷേപകർ ഇവർ; മുന്നിൽ ലോക കോടീശ്വരൻ തലാൽ രാജകുമാരൻ 

malayalampress
2 Min Read
  • മുവാസാത്, സുലൈമാൻ അൽ ഹബീബ് ഹോസ്പിറ്റൽ ഉടമകളും ലിസ്റ്റിൽ

സഊദി ഡസ്ക്: സഊദിയി സ്റ്റോക് എക്സ്ചേഞ്ചിൽ ഏറ്റവും വലിയ അഞ്ചു നിക്ഷേപകരെ വെളിപ്പെടുത്തി ഫോർബ്സ് മിഡിൽ ഈസ്റ്റ്. ഈ വർഷം സെപ്റ്റംബർ 21-ലെ കണക്കുകൾ പ്രകാരമുള്ള കണക്കുകളിൽ ലോക കോടീശ്വരൻ തലാൽ ബിൻ വലീദ് രാജകുമാരൻ തന്നെയാണ്സൗ ഏറ്റവും മുന്നിൽ. സഊദി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (തദാവുൽ) ലിസ്റ്റ് ചെയ്ത കമ്പനികളിൽ വ്യക്തിഗത നിക്ഷേപകർക്കുള്ള ഏറ്റവും വലിയ അഞ്ച് ഓഹരി പങ്കാളിത്തങ്ങളാണ് ഫോർബ്സ് മിഡിൽ ഈസ്റ്റ് പുറത്തുവിട്ടത്.

അൽവലീദ് ബിൻ തലാൽ അൽ സഊദ് രാജകുമാരൻ

കിംഗ്ഡം ഹോൾഡിംഗ് കമ്പനിയുടെ പ്രിൻസ് അൽവലീദ് ബിൻ തലാൽ അൽ സഊദ് രാജകുമാരനാണ് പട്ടികയിൽ ഒന്നാമതെത്തിയത്. 78.1% ഓഹരികളാണ് തദാവുലിൽ അദ്ദേഹം കൈവശം വെച്ചിട്ടുള്ളത്.

അൽവലീദ് ബിൻ തലാൽ അൽ സഊദ് രാജകുമാരന്റെ ഓഹരികളുടെ മൂല്യം ഏകദേശം 9.8 ബില്യൺ ഡോളറാണ്. കമ്പനിയുടെ വിപണി മൂല്യം ഏകദേശം 12.6 ബില്യൺ ഡോളറിലെത്തിയിരുന്നു.

ഡോ. സുലൈമാൻ അൽ ഹബീബ്

സഊദിയിലെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പ് ആയ ഡോ. സുലൈമാൻ അൽ ഹബീബ് മെഡിക്കൽ ഗ്രൂപ്പിന്റെ 40% ഓഹരികൾ കൈവശം വെച്ച സുലൈമാൻ അൽ ഹബീബ് ആണ് ലിസ്റ്റിൽ രണ്ടാമത്. ഏകദേശം 8.5 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികളാണ് ഇദ്ദേഹത്തിന്റെ പേരിൽ ഉള്ളത്.

മാസിൻ സുലൈമാൻ ഫഖീഹ്

ഫഖീഹ് ഹെൽത്ത്‌കെയർ ഗ്രൂപ്പിൽ 695.2 ദശലക്ഷം ഡോളർ മൂല്യമുള്ള 30.98% ഓഹരി പങ്കാളിത്തവുമായി മാസെൻ സുലൈമാൻ ഫഖീഹ് ലിസ്റ്റിൽ മൂന്നാമതെത്തി.

അമ്മാർ സുലൈമാൻ ഫഖീഹ്

695 ദശലക്ഷം ഡോളർ മൂല്യമുള്ള 30.88% ഓഹരി പങ്കാളിത്തവുമായി അമ്മാർ സുലൈമാൻ ഫഖീഹ് തൊട്ടുപിന്നാലെ നാലാമതായി.

നാസർ സുൽത്താൻ അൽ സുബയി

അൽ മുവാസത്ത് മെഡിക്കൽ സർവീസസ് കമ്പനിയുടെ 19.2% ഓഹരികൾ കൈവശം വെച്ച നാസർ സുൽത്താൻ അൽ സുബയി ആണ് ലിസ്റ്റിൽ അഞ്ചാമതെത്തിയത്.  ഏകദേശം 655.7 ദശലക്ഷം ഡോളർ മൂല്യമുള്ള ഓഹരികൾ ആണിവ.

5 ശതമാനമോ അതിൽ കൂടുതലോ ഓഹരി പങ്കാളിത്തമുള്ളവരെ മാത്രമാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഫോർബ്സ് വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!