ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതുമൂലം വിമാനക്കമ്പനികള്‍ക്കുള്ള പ്രതിസന്ധിക്ക് പരിഹാരമായി ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയ്ക്ക് മുകളിലൂടെയുള്ള വ്യോമപാത തേടി ഇന്ത്യ.
വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ചൈനയുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു. അതേസമയം, പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിന് സമയപരിധിയോ അന്തിമ കരാറോ ഇതുവരെ രൂപപ്പെട്ടിട്ടില്ലെന്നും കേന്ദ്ര മന്ത്രി.
2025 ഏപ്രിലില്‍ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിരുന്നു. രണ്ടാഴ്ച മുമ്പ് ഈ വിലക്ക് ഒരു മാസത്തേക്ക് കൂടി പാകിസ്ഥാന്‍ നീട്ടുകയും ചെയ്തു. പാക് വ്യോമപാത അടഞ്ഞുകിടക്കുന്നത് വിമാന സര്‍വീസുകളുടെ സമയത്തെയും ചെലവിനെയും ബാധിച്ചത് കാരണമാണ് പുതിയ പാതകള്‍ കണ്ടെത്താന്‍ ഇന്ത്യ ശ്രമം നടത്തുന്നത്.
മുന്‍ എയര്‍ ഇന്ത്യ സി ഇ ഒ കാംബെല്‍ വില്‍സന്റെ കണക്കൂട്ടല്‍ പ്രകാരം വ്യോമാതിര്‍ത്തി അടച്ചിട്ടത് മൂലം എയര്‍ ഇന്ത്യക്ക് മാത്രം 4,000 കോടി രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. ഈ പുതിയ വ്യോമപാത യാഥാര്‍ത്ഥ്യമായാല്‍ ജോര്‍ജിയ, ബാക്കു, സെന്‍ട്രല്‍ ഏഷ്യ, വടക്കേ യൂറോപ്പ് തുടങ്ങിയവിടങ്ങളിലേക്കുള്ള യാത്രയില്‍ വലിയ തോതില്‍ സമയവും ഇന്ധനച്ചെലവും ലാഭിക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
