കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടിയിൽ പൊലീസ് കേസെടുത്തു. അഞ്ചുപേർക്കെതിരെയാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. വൈരംകോട് സ്വദേശികൾക്കെതിരയാണ് കേസ്. ഇന്നലെ ഉച്ചക്ക് 2.30യോടെയാണ് ഹോട്ടലിൽ അടിയുണ്ടായത്.
ഭക്ഷണം കഴിക്കുന്നതിനിടെ മീനിന്റെ പൈസയെ ചൊല്ലിയാണ് ബഹളമുണ്ടായത്. തടയാൻ ചെന്ന ജീവനക്കാരെ മർദിച്ചു എന്ന് ആരോപിച്ചാണ് പൊലീസിൽ പരാതി നൽകിയത്. അക്രമത്തിൽ ജീവനക്കാർക്ക് ചുണ്ടിനും, താടിയെല്ലിനും, കണ്ണിനും പരിക്കേറ്റുവെന്നാണ് പരാതിയിൽ പറയുന്നത്. പ്രതികൾ നേരത്തെയും ഹോട്ടലിൽ വന്നു പ്രശ്‌നം ഉണ്ടാക്കിയതായി ഉടമ പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
