രാത്രി വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി, ലൈംഗികാതിക്രമം, എതിർത്തതോടെ ശ്വാസം മുട്ടിച്ച് കൊന്നു; പ്രതി പിടിയിൽ

News Desk
1 Min Read

ന്യൂഡൽഹി: ലൈംഗികാതിക്രമം ചെറുത്ത 45-കാരിയെയും എട്ടു വയസ്സുകാരനായ പേരക്കുട്ടിയെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബദൗനിൽ വച്ചാണ് കൻഹ നഗ്‌‍ല സ്വദേശിയായ അസീമിനെ പൊലീസ് പിടികൂടിയത്. നവംബർ 13ന് രാത്രി കൻഹ നഗ്‌ല ഗ്രാമത്തിലാണ് സംഭവം നടന്നത്. 

45കാരിയുമായി ശാരീരികബന്ധം പുലർത്താൻ താൻ ആഗ്രഹിച്ചിരുന്നതായും ആ ലക്ഷ്യത്തോടെയാണ് കൃത്യം നടന്ന രാത്രി ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. എന്നാൽ ഇവർ വഴങ്ങാതെ വന്നതോടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിനിടെ മുറിയിലേക്ക് കടന്നുവന്ന കുട്ടിയെ കൊലപാതകവിവരം പുറത്തുപറയുമോ എന്ന ഭയത്താലാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അന്നു രാത്രി തന്നെ അസീം ഡൽഹിയിലേക്ക് കടന്നുകളഞ്ഞു. 

അസീമിന്റെ സഹോദരന്റെ ഭാര്യയാണ് കൊല്ലപ്പെട്ട 45കാരി. ഇവരുമായി താൻ പ്രണയത്തിലായിരുന്നുവെന്നും നേരത്തെ ശാരീരികബന്ധം ഉണ്ടായിരുന്നുവെന്നും പ്രതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!