വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരില്‍ നാല് പേര്‍ ശതകോടീശ്വരന്മാര്‍. 31 മുഖ്യമന്ത്രിമാരില്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലക്കാണ് ഏറ്റവും കുറവ് ആസ്തിയുള്ളത്- 55 ലക്ഷം രൂപ.
അദ്ദേഹത്തിന് സ്ഥാവര വസ്തുക്കളൊന്നുമില്ലെന്ന പ്രത്യേകതയുമുണ്ട്. തൊട്ടുപിന്നില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ്- 85 ലക്ഷം രൂപ. ശേഷിക്കുന്ന എല്ലാവരും കോടീശ്വരന്മാരാണ്. ഇതില്‍ നാല് പേര്‍ ശതകോടീശ്വരന്മാരും. കേരള മുഖ്യമന്ത്രി വി ഡി സതീശന് 6.65 കോടിയുടെ ആസ്തിയാണുള്ളത്.
കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രി ഡി കെ ശിവകുമാറാണ് മുമ്പില്‍- 1,413 കോടി. തൊട്ടുപിന്നില്‍ ആന്ധ്രാപ്രദേശിലെ ചന്ദ്രബാബു നായിഡുവാണ്- 931 കോടി. 648 കോടിയുമായി തമിഴ്‌നാട്ടിലെ വിജയ് ജോസഫ് ആണ് മൂന്നാമന്‍. അരുണാചല്‍പ്രദേശിലെ പ്രേമഖണ്ഡുവിന്റെ ആസ്തി 332 കോടിയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
