മക്കയിൽ യുവതിയെ പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി  മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തിക്കൊലപ്പെടുത്തി; യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി 

malayalampress
1 Min Read

സഊദി ഡസ്ക് : മക്കയിൽ യുവതിയെ പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി  മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി. മക്ക മേഖലയിലാണ് കുറ്റവാളിക്ക് വധശിക്ഷ നടപ്പിലാക്കിയത്. ശിക്ഷ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.

സഊദി പൗരനായ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ സാരിം അൽ ഗാംദിയുടെ വധശിക്ഷയാണ് ഇന്ന് നടപ്പിലാക്കിയത്. സഊദി യുവതിയായ ഷ്രൂഖ് ബിൻത് മർസൂഖ് ബിൻ സഈദ് അൽ ഹർബി എന്ന സ്ത്രീയെ പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തുകയും, മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തുകയും ചെയ്തു. ഇതിനെത്തുടർന്ന് അവർ മരണമടഞ്ഞതായി പ്രസ്താവാനയിൽ പറയുന്നു.

ക്രിമിനൽ, അപ്പീൽ കോടതികൾ വധശിക്ഷ ശരിവെക്കുകയും ഉന്നതരിൽ നിന്ന് അനുമതി ലഭിക്കുകയും ചെയ്തതോടെ മക്ക മേഖലയിൽ വെച്ച്, കുറ്റവാളിയായ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ സാരിം അൽ ഗാംദിക്ക് ചൊവ്വാഴ്ച വധശിക്ഷ നടപ്പാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!