പ്രശസ്ത യുട്യൂബർ ‘യാത്രാടുഡേ’ ദിൽഷാദിനെ കുറിച്ച് വിവരമില്ല, പോലീസ് കേസെടുത്തു

malayalampress
1 Min Read

​പ്രശസ്ത യുട്യൂബർ ദിൽഷാദിനെ കുറിച്ച് വിവരമില്ല; പൊലീസ് കേസെടുത്തു

തേഞ്ഞിപ്പലം: മലപ്പുറം ചേലെമ്പ്ര സ്വദേശിയായ ട്രാവലർ വ്ലോഗറെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് യാത്രാനുഭവങ്ങളും കാഴ്ചകളും തന്റെ ‘യാത്രാ ടുഡേ’ എന്ന യൂട്യൂബ് ചാനൽ വഴി പ്രേക്ഷകരിലേക്കെത്തിക്കുന്ന വ്ലോഗർ ചേലെമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ എരലിൽ വീട്ടിൽ മുഹമ്മദ് ദിൽഷാദ് (31) നെ കുറിച്ച് അഞ്ച് ദിവസമായി യാതൊരു വിവരവുമില്ലെന്നാണ് കുടുംബം പറയുന്നത്.

യാത്ര ടുഡേ എന്നാണ് ദില്‍ഷാദിന്റെ യൂട്യൂബ് ചാനലിന്റെ പേര്. ഈ ചാനലിന് നിരവധി ഫോളോവേഴ്‌സുണ്ട്. യാത്രപോയാൽ തിരിച്ചെത്താൻ മാസങ്ങൾ എടുക്കാറുണ്ടെങ്കിലും കുടുംബവുമായും സുഹൃത്തുക്കളുമായും ദിവസവും ബന്ധപ്പെടാറുണ്ട്. കഴിഞ്ഞ ആറിന് വീട്ടിൽ നിന്നും പുറപ്പെട്ടതാണ്.

അവസാനമായി അഞ്ച് ദിവസം മുൻപ് അസമിൽ നിന്നാണ് വീട്ടുകാരുമായി ബന്ധപ്പെടുന്നത്. പിന്നീട് യാതൊരു വിവരവുമില്ല. അസമിൽ വെള്ളപ്പൊക്കമുൾപ്പെടെയുള്ള സാഹചര്യത്തിൽ ഇന്റർനെറ്റ് കണക്ഷനുകൾ താറുമാറായതോടെയാവാം ബന്ധപ്പെടാനാവാത്തതെന്ന നിഗമനത്തിലാണ് പൊലീസ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article