തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അലർട്ട്. ഈ ജില്ലകളിൽ ശക്തമായ മഴയോടൊപ്പം ഇടിമിന്നലോട് കൂടിയ കാറ്റിനും സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദത്തിന്റെയും കിഴക്കൻ അറബിക്കടലിനു മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നത്. ഇന്ന് മുന്നറിയിപ്പ് പ്രഖ്യാപിച്ച ആറ് ജില്ലകളിൽ നാളെയും യെലോ അലർട്ട് തുടരും.
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിലും മഴ പെയ്തു. ജാഗ്രതയുടെ ഭാഗമായി തീരദേശവാസികളും മലയോര മേഖലയിലുള്ളവരും പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശവുമുണ്ട്.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
