എയ്ഡ്സ് ബാധിതരായ യുവാക്കളുടെ എണ്ണം കൂടുന്നു: എല്ലാ കോളജുകളിലും എച്ച്ഐവി ടെസ്റ്റ് നടത്താൻ കർണാടക

News Desk
1 Min Read

ബെംഗളൂരു: കർണാടകയിലെ മുഴുവൻ കോളജുകളിലും എച്ച്ഐവി ടെസ്റ്റും കൗൺസിലിങ്ങും നടത്താൻ‌ സർക്കാർ തീരുമാനം. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ പ്രത്യേക നിർദേശപ്രകാരമാണ് നീക്കം. എല്ലാ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളിലും ഇതുസംബന്ധിച്ച ക്യാംപുകൾ നിർബന്ധമാക്കും.

നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ റിപ്പോർട്ട് പ്രകാരം എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കർണാടക. നിലവിൽ സംസ്ഥാനത്ത് 2.60 ലക്ഷം എച്ച്ഐവി ബാധിതരുണ്ട്. ഇതിൽ 2.05 ലക്ഷം പേർ മാത്രമാണ് ചികിത്സ സ്വീകരിക്കുന്നത്. ബാക്കിയുള്ള 54,000 ത്തോളം പേർ തങ്ങൾക്ക് രോഗബാധയുണ്ടെന്ന കാര്യം ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല എന്നത് കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നു.

18നും 35നും ഇടയിൽ പ്രായമുള്ള യുവാക്കളിലാണ് രോഗബാധ അതിവേഗം പടരുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ പ്രായപരിധിയിൽ രോഗബാധിതരായവരുടെ എണ്ണം 2023-24 വർഷത്തിൽ 44,500 ആയിരുന്നത്, 2025-26 ആയപ്പോഴേക്കും 66,600 ആയി കുത്തനെ ഉയർന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 18 മുതൽ 25 വയസ്സുവരെയുള്ള ഏഴായിരത്തിലധികം വിദ്യാർഥികളിലാണ് പുതുതായി എച്ച്ഐവി സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എച്ച്ഐവി ബോധവൽക്കരണം ശക്തമാക്കാനുള്ള നടപടി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article