ഐഫോൺ ഡ്യുവോ; ആദ്യ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കി ആപ്പിൾ

News Desk
3 Min Read

ആപ്പിൾ തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്ഫോണായ ‘ഐഫോൺ ഡ്യുവോ’ (iPhone Duo) പ്രഖ്യാപിച്ചു. പോക്കറ്റിൽ എളുപ്പത്തിൽ ഒതുങ്ങുന്നതും അതേസമയം ഐപാഡിന് സമാനമായ വലിയ സ്‌ക്രീൻ അനുഭവം നൽകുന്നതുമായ രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മടക്കിവെക്കുമ്പോൾ പാസ്പോർട്ടിന് സമാനമായ വലിപ്പമുള്ളതിനാൽ ഒരു കൈകൊണ്ട് പിടിക്കാനും ഉപയോഗിക്കാനും വളരെ സൗകര്യപ്രദമാണ്. ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിസ്‌പ്ലേയാണ് ഈ ഫോണിന്.

ഐഫോണിൽ ആദ്യമായി അണ്ടർ ഡിസ്‌പ്ലേ ക്യാമറ

ആപ്പിൾ ആദ്യമായി ആദ്യമായി ഫേസ്ടൈം ക്യാമറ ഡിസ്‌പ്ലേയ്ക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന രീതിയിൽ (Under-display) ഉൾപ്പെടുത്തിയിരിക്കുകയാണ് ഐഫോൺ ഡ്യുവോയിൽ.

നിവർത്തുമ്പോൾ ഇത് ആപ്പിളിന്റെ ഏറ്റവും കനം കുറഞ്ഞ ഐഫോണാണ് ഇത്. കരുത്തിനും ഭംഗിക്കുമായി മിറർ ഫിനിഷോട് കൂടിയ എയറോസ്‌പേസ് ഗ്രേഡ് ടൈറ്റാനിയം ഫ്രെയിം ആണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്

പുതിയ ആസ്‌പെക്റ്റ് റേഷ്യോയിലേക്കും വലിയ ഡിസ്‌പ്ലേയിലേക്കും എളുപ്പത്തിൽ അനുയോജ്യമാകുന്ന ലിക്വിഡ് ഗ്ലാസും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.

ഫോണിന്റെയും ഐപാഡിന്റെയും ഉപയോഗവും സൗകര്യവും ഒരൊറ്റ ഉപകരണത്തിൽ ലഭ്യമാക്കുന്നു എന്നതാണ് ഐഫോൺ ഡ്യുവോയുടെ പ്രധാന ആകർഷണം.

ഡിസ്പ്ലേ സവിശേഷതകൾ

ഐഫോൺ ഡ്യുവോയിൽ രണ്ട് ഡിസ്പ്ലേകളാണ് ആപ്പിൾ നൽകിയിരിക്കുന്നത്. മടക്കിവെക്കുമ്പോൾ ഉപയോഗിക്കാവുന്ന 5.4 ഇഞ്ച് ഔട്ടർ ഡിസ്പ്ലേയും, തുറക്കുമ്പോൾ ലഭ്യമാകുന്ന 7.6 ഇഞ്ച് വലുപ്പമുള്ള വലിയ സൂപ്പർ റെറ്റിന എക്സ്ഡിആർ (XDR) ഇന്നർ ഡിസ്പ്ലേയുമാണ് ഇതിലുള്ളത്. ഇത് ഐഫോൺ 18 പ്രോ മാക്സിനേക്കാൾ 50 ശതമാനം വലുതാണ്.

റിഫ്ലക്ഷൻ കുറയ്ക്കാൻ പ്രത്യേക നാനോ-ടെക്സ്ചർ ഫിനിഷും, കട്ടികൂടിയ പോളിമർ ലെയറും, ഒഎൽഇഡി (OLED) പാനലിനു മുകളിലും താഴെയുമായി കരുത്തുറ്റ ഗ്ലാസും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സ്ക്രീൻ സുഗമമായി തുറക്കാനും അടയ്ക്കാനും സഹായിക്കുന്ന വേരിയബിൾ ടോർക്ക് ഹിഞ്ചും, യുഎസ്ബി-സി, ആപ്പിൾ പെൻസിൽ പിന്തുണയും ഇതിലുണ്ട്.

ക്യാമറ, അണ്ടർ ഡിസ്പ്ലേ ക്യാമറ

48 മെഗാപിക്സൽ ഫ്യൂഷൻ മെയിൻ ക്യാമറയും 48 മെഗാപിക്സൽ ഫ്യൂഷൻ അൾട്രാ-വൈഡ് ക്യാമറയുമാണ് ഇതിൽ നൽകിയിരിക്കുന്നത്. മെയിൻ ക്യാമറയിൽ സീറോ ഷട്ടർ ലാഗ്, 2x ഒപ്റ്റിക്കൽ ക്വാളിറ്റി ടെലിഫോട്ടോ, സെൻസർ ഷിഫ്റ്റ് ഒഐഎസ് (OIS), 4K 120fps വീഡിയോ റെക്കോഡിങ് എന്നിവ ലഭ്യമാണ്.

ഇന്നർ ഡിസ്പ്ലേയ്ക്കു പിന്നിൽ മറഞ്ഞിരിക്കുന്ന രീതിയിലാണ് (Under-display) പുതിയ ഫേസ്ടൈം ക്യാമറ ക്രമീകരിച്ചിരിക്കുന്നത്; ഇത് ആവശ്യമുള്ളപ്പോൾ മാത്രം ലഭ്യമാകുന്നു. ഔട്ടർ ഡിസ്പ്ലേയിലൂടെ ക്യാമറയുടെ പ്രിവ്യൂ കണ്ട് പ്രധാന ക്യാമറകൾ ഉപയോഗിച്ച് സെൽഫികൾ എടുക്കാനും, ആളുകൾ പോസ് ചെയ്താലുടൻ സ്വയം ഫോട്ടോകൾ എടുത്തുനൽകുന്ന ‘സ്മാർട്ട് ടേക്ക്’ (Smart Take) ഫീച്ചർ ഉപയോഗിക്കാനും ഇതിൽ സാധിക്കും.

പ്രൊസസർ

ആപ്പിളിന്റെ ഏറ്റവും പുതിയ എ20 പ്രോ (A20 Pro) ചിപ്പാണ് ഐഫോൺ ഡ്യുവോയ്ക്ക് കരുത്തുപകരുന്നത്. രണ്ട് ഡിസ്പ്ലേകളെയും ഒരേസമയം സുഗമമായി പ്രവർത്തിപ്പിക്കാൻ പ്രത്യേക ഡിസ്പ്ലേ എൻജിൻ ഇതിൽ നൽകിയിട്ടുണ്ട്. വേപ്പർ ചേമ്പറും പ്രത്യേക തെർമൽ ഡിസൈനും ഉള്ളതിനാൽ ഐഫോൺ 17 പ്രോയെ അപേക്ഷിച്ച് 35 ശതമാനം വരെ ഉയർന്ന പെർഫോമൻസ് ഈ പ്രൊസസർ നൽകുന്നു. ഇതിനോടൊപ്പമുള്ള സി2 (C2) സെല്ലുലാർ മോഡം വേഗതയേറിയ 5G കണക്റ്റിവിറ്റിയും 15 ശതമാനം കുറഞ്ഞ ഊർജ ഉപഭോഗവും ഉറപ്പാക്കുന്നു.

ബാറ്ററി, ചാർജിങ്

ഇന്റേണൽ സ്പേസ് പരമാവധി പ്രയോജനപ്പെടുത്താനായി ഐഫോൺ ഡ്യുവോ പൂർണമായും ഇ-സിം (eSIM) മാത്രമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഫോണിന്റെ ഇരുവശത്തുമായി നൽകിയിരിക്കുന്ന രണ്ട് ബാറ്ററികളെ പ്രത്യേക സോഫ്റ്റ്‌വേർ ഉപയോഗിച്ച് ഒരൊറ്റ ബാറ്ററി സിസ്റ്റമായി പ്രവർത്തിപ്പിക്കുന്നു. ഇന്നർ ഡിസ്പ്ലേയിൽ 31 മണിക്കൂർവരെയും, ഔട്ടർ ഡിസ്പ്ലേയിൽ 44 മണിക്കൂർവരെയും, രണ്ട് സ്ക്രീനുകളും ഒരുപോലെ ഉപയോഗിക്കുമ്പോൾ 24 മണിക്കൂർവരെയും ബാറ്ററി ലൈഫ് ലഭിക്കും. വെറും 20 മിനിറ്റുകൊണ്ട് 50 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുന്ന ഫാസ്റ്റ് ചാർജിങ് പിന്തുണയും ഇതിനുണ്ട്.

വില

ഐഫോൺ ഡ്യുവോയുടെ പ്രാരംഭ വില 1,999 യു.എസ് ഡോളർ (ഏകദേശം 1,90,162.54 രൂപ) ആണ്. 256 GB മുതൽ 2 TB വരെയുള്ള സ്റ്റോറേജ് വേരിയന്റുകളിൽ ഇത് ലഭ്യമാകും. ഒക്ടോബർ 16 മുതൽ പ്രീ-ഓർഡറുകൾ ആരംഭിക്കുകയും ഒക്ടോബർ 23 മുതൽ വിപണിയിൽ ലഭ്യമാവുകയും ചെയ്യും.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!