കൂട്ടിലങ്ങാടി പഞ്ചായത്ത് കെ എം സി സി യാത്രയയപ്പ് സംഘടിപ്പിച്ചു

News Desk 03
1 Min Read

ജിദ്ദ: 35 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി സ്വദേശി പി. പി അബ്ദുല്‍ സലീമിന് (സലീം സദാഫ്‌കൊ) ജിദ്ദ – കൂട്ടിലങ്ങാടി പഞ്ചായത്ത് കെ എം സി സി യാത്രയയപ്പ് നല്‍കി. എം. ആര്‍. എ റെസ്റ്റോറന്റില്‍ വെച്ച് നടന്ന പരിപാടി ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതം പഠനത്തിനും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഉപയോഗപ്പെടുത്തിയ അബ്ദുല്‍ സലീം പ്രവാസികള്‍ക്ക് മുഴുവന്‍ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ കൂട്ടിലങ്ങാടി പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് അഷ്റഫ് കാപ്പാട് അധ്യക്ഷത വഹിച്ചു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍, ജില്ല ഭാരവാഹികളായ ഇസ്മായില്‍ മുണ്ട്പറമ്പ്, നാണി ഇസ്ഹാഖ് മാസ്റ്റര്‍, അഷ്റഫ് മുല്ലപ്പള്ളി, മങ്കട മണ്ഡലം ഭാരവാഹികളായ റഷീദ് മാമ്പ്ര, കരീം പടിക്കമണ്ണില്‍, ഫിര്‍ദൗസ് വാഫി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കൂട്ടിലങ്ങാടി പഞ്ചായത്ത് കെ എം സി സി വക ഉപഹാരം അബൂബക്കര്‍ അരിമ്പ്ര അബ്ദുല്‍ സലീമിന് സമ്മാനിച്ചു. ജിദ്ദ – കൂട്ടിലങ്ങാടി പഞ്ചായത്ത് കെ എം സി സി ജനറല്‍ സെക്രട്ടറി സഫീര്‍ ബാവ സ്വാഗതവും ശിഹാബ് പടിക്കമണ്ണ നന്ദിയും പറഞ്ഞു.

കൂട്ടിലങ്ങാടി പഞ്ചായത്ത് കെ എം സി സി എക്സിക്യൂട്ടീവ് അംഗങ്ങളായ നാസര്‍ കഴിഞ്ഞില്‍. ജാഫര്‍ ഖമറുസ്സമാന്‍, അഫ്‌സല്‍ ചേരിയില്‍, സക്കീര്‍, സഫീര്‍ പുലശ്ശേരി, സൈതലവി ഇല്ലിക്കുത്ത്, ശാഫി പാറടി, ഷമീം, ഷുക്കൂര്‍, നുഫൈല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!