കൊച്ചി: ആലുവയിൽ നിന്ന് ശ്രീഭദ്ര എന്ന 12 വയസുകാരിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കുട്ടിയെ കണ്ടെത്താൻ സംസ്ഥാനത്തിന് പുറത്തുള്ള അന്വേഷണത്തിന് ഒരു ടീമിനെ കൂടി അയച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. കൂട്ടുകാരിൽ നിന്ന് പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ആറളം ഫാമിലെ മോഴയാന ശല്യം; പുതിയ ദൗത്യവുമായി വനംവകുപ്പ്
തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കാണാതാകുന്ന സമയത്ത് കുട്ടി അമ്മയുടെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം നിലവിലെ അന്വേഷണത്തിൽ തൃപ്തി ഇല്ലാ എന്നാണ് പെൺകുട്ടിയുടെ കുടുംബം പറയുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
