റിയാദ്: മേഖല കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് പോയേക്കുമെന്ന് ഭീതി. ഗൾഫിൽ വരും ദിനങ്ങളിൽ കൂടുതൽ വിമാനങ്ങൾ റദ്ദായേക്കുമെന്ന് പൗരന്മാർക്ക് അമേരിക്ക ജാഗ്രതാ നിർദേശം നൽകിയതോടെ മേഖലയിൽ അശാന്തി വർധിക്കുമെന്ന സൂചന വിദേശ മാധ്യമങ്ങൾ നൽകുന്നു. സഊദിക്ക് നേരെ യമനിലെ ഹൂതികളെ മുൻ നിർത്തി ഇറാൻ യുദ്ധം നീങ്ങുന്നതിനിടെയാണ് ഇറാനെതിരെ കടുത്ത നീക്കത്തിന് അമേരിക്ക നീങ്ങുന്നതായാണ് സൂചന.
യമനിലേക്ക് ഇറാനിൽ നിന്നും കൂടുതൽ ഐആർജിസി കമാണ്ടർമാരെ എത്തിച്ചതായി പാശ്ചാത്യ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. സഊദി കപ്പലുകൾക്ക് നേരെയുള്ള ഹൂതി ഉപരോധവും തുടരുകയാണ്. ഇതാണ് കൂടുതൽ പ്രശ്നങ്ങൾക്ക് ഇപ്പോൾ കാരണം.
യുഎസ് സെൻട്രൽ കമാൻഡ് ഇറാനിയൻ സൈനിക ലക്ഷ്യങ്ങളിൽ തുടർച്ചയായ 13-ാം രാത്രി ആക്രമണം പൂർത്തിയാക്കി, അതേസമയം നാവിക ഉപരോധവും ശക്തമാക്കിയിട്ടുണ്ട്, 12 വാണിജ്യ കപ്പലുകൾ തിരിച്ചുവിട്ടു. മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ സംഘർഷത്തിൽ തകർന്ന കപ്പലുകൾക്കും ചരക്കുകൾക്കും പണം നൽകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു, ആണവ അഭിലാഷങ്ങൾ ഉപേക്ഷിക്കുന്നതിന് മുമ്പ് ഇറാന് “കൂടുതൽ വേദന ആവശ്യമാണ്” എന്ന് പ്രഖ്യാപിച്ചു.
വാഷിംഗ്ടൺ നയതന്ത്രത്തെ ദുർബലപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ടെഹ്‌റാൻ തിരിച്ചടിച്ചു, അതേസമയം ജർമ്മനി ചെങ്കടലിൽ നിന്ന് രണ്ട് നാവിക കപ്പലുകൾ പിൻവലിച്ചത് സമീപകാല നയതന്ത്ര പുരോഗതിയെത്തുടർന്ന് പിരിമുറുക്കങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനയാണ്.
ഇറാൻ യുദ്ധം സഊദിക്ക് നേരെയും തിരിയുകയാണ്. ഐആർജിസിയുടെ കൂടുതൽ കമാണ്ടർമാർ ഹൂതികളെ സഹായിക്കാനായി യമനിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. ഇത് തടയാനായാണ് ഹൂതി നിയന്ത്രണത്തിലുള്ള യമനിലെ സൻആ വിമാനത്താവളത്തിൽ യമൻ സൈന്യം ആക്രമണം നടത്തിയത്. യമനിലെ ഔദ്യോഗിക ഭരണകൂടത്തിന് സഊദി പിന്തുണയുണ്ടെന്ന് പറഞ്ഞാണ് ഹൂതികൾ സഊദിക്കെതിരെ ഉപരോധം തുടങ്ങിയത്. ഇത് നാലാം ദിനവും തുടരുകയാണ്. ഇതോടെ എണ്ണ വില ബാരലിന് നൂറ് ഡോളർ പിന്നിട്ടു. കൂടുതൽ കപ്പലുകൾക്ക് നേരെ ആക്രമണ സാധ്യത തെളിഞ്ഞതോടെ ഇറാനും ഹൂതികൾക്കുമെതിരെ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് കടുത്ത പ്രത്യാക്രമണം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതോടെയാണ് ഗൾഫ് മേഖലയിൽ കൂടുതൽ വിമാന റദ്ദാക്കലിന് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡണ്ട് പൗരന്മാർക്കും മുന്നറിയപ്പ് നൽകിയത്. ആക്രമണം നടന്നാൽ യുദ്ധത്തിന്റെ ഗതി മാറും. ഹൂതികളും ഇറാനും ഒരുപോലെ ആക്രമണം തുടർന്നാൽ വ്യാപാര വാണിജ്യ മേഖലയെ യുദ്ധം ഗുരുതരമായി ബാധിക്കും. ഇത് ഗൾഫിനെയും ബാധിക്കുമെന്നതിനാൽ നയതന്ത്ര നീക്കങ്ങളും സമാന്തരമായി സജീവമാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
