ജിദ്ദ: സൗദി അറേബ്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ബിരിയാണി പാചകപ്പോരാട്ടമായ ‘വിജയ് ദം ദം ബിരിയാണി’യുടെ ജിദ്ദ സെമി ഫൈനലിന് അരങ്ങുണരുന്നു. ഗൾഫ് മാധ്യമവും മീഫ്രണ്ടും ഒരുക്കുന്ന ഈ മഹാമാമാങ്കത്തിൽ രുചിപ്പോരിനൊപ്പം സംഗീതവിരുന്നും ഓത്തുചേരുന്നതോടെ ഇതുവരെ കാണാത്ത വലിയ ആഘോഷത്തിനാണ് നാളെ വെള്ളിയാഴ്ച ജിദ്ദ സാക്ഷ്യംവഹിക്കുക.
മത്സരാർത്ഥികൾ തയ്യാറാക്കിയ ബിരിയാണികൾ പ്രദർശന നഗരിയിൽ ഒരുക്കുകയും, പ്രഗത്ഭരായ വിധികർത്താക്കൾ വേദിയിലെത്തി വിധിനിർണ്ണയം ആരംഭിക്കുകയും ചെയ്യുന്നതോടെയാണ് പരിപാടി തുടങ്ങുക. രാത്രി ആറരയോടെ പ്രാദേശിക കലാകാരന്മാരുടെ ഒപ്പനയും മുട്ടിപ്പാട്ടും ഉൾപ്പെട്ട സ്വാഗത നൃത്തത്തോടെ സാംസ്കാരിക വിനോദ പരിപാടികൾക്ക് തിരിതെളിയും. തുടർന്ന് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളും പ്രായോജകരും പങ്കെടുക്കും. തുടർന്ന് പ്രശസ്ത ഗായകരായ കണ്ണൂർ ശരീഫ്, ക്രിസ്റ്റകല എന്നിവർ നയിക്കുന്ന വമ്പൻ സംഗീതവിരുന്നിന് വേദി സാക്ഷ്യം വഹിക്കും. ഇതിനിടയിൽ വിധിനിർണ്ണയ വേദിയിൽ നിന്നുള്ള തത്സമയ വിവരങ്ങൾ അവതാരകർ കാണികളിലേക്ക് എത്തിക്കും. ജിദ്ദ സെമി ഫൈനലിലെ വിജയികളെയും, റിയാദിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടുന്നവരെയും വേദിയിൽ വെച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെയാണ് പരിപാടികൾ സമാപിക്കുക.
വിജയ്, ലുലു, ഇംപെക്സ്, ഫ്രണ്ട്‌ലി, സിറ്റി ഫ്ലവർ, ഫരീദ്, റീഗൽ ഗോൾഡ്, എം.ജി ഡബ്ല്യു, ഡെൽസി, സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെന്റർ, ബിസപ് അറേബ്യ, കാഫ് ലോജിസ്റ്റിക്സ്, ടാക്സ് പോയിൻറ്, ശിഫ അൽ ജസീറ പോളിക്ലിനിക്, ആർ.കെ.ജി, ഡ്രസ് കോഡ് എന്നിവരാണ് ഈ മെഗാ ഇവൻറിെൻറ മുഖ്യ പ്രായോജകർ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
