അബുദാബി: മധ്യപൂർവദേശത്തെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും മികച്ച താമസയോഗ്യ നഗരമെന്ന സ്ഥാനം അബുദാബി വീണ്ടും നിലനിർത്തി. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ഏറ്റവും പുതിയ ഗ്ലോബൽ ലൈവബിലിറ്റി ഇൻഡക്സിൽ 81 പോയിന്റുമായി അബുദാബി ലോകത്ത് 76ാം സ്ഥാനത്താണ്.
80 പോയിന്റുമായി ദുബായ് 79ാം സ്ഥാനത്തും ഇടംപിടിച്ചു. ലോകത്തെ 173 നഗരങ്ങളിലെ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, സംസ്കാരം, പരിസ്ഥിതി തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണു പട്ടിക തയാറാക്കിയത്.
മേഖലയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് അബുദാബിയും ദുബായും മുന്നിട്ടുനിന്നപ്പോൾ കുവൈത്ത് സിറ്റി 105ാം സ്ഥാനത്തും ദോഹ 108ാം സ്ഥാനത്തുമാണ്. രാത്രിയിലും ഭയമില്ലാതെ സഞ്ചരിക്കാനാകുന്നതും മികച്ച റോഡ്, ഗതാഗത, പൊതുസൗകര്യങ്ങൾ എന്നിവയും അബുദാബിയിലെ ജീവിതം സുഗമമാക്കുന്നുവെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു. മികച്ച വിദ്യാഭ്യാസ അവസരങ്ങൾ ലഭിക്കുന്നതിനാൽ അബുദാബിയിൽ താമസിക്കുന്നത് സ്വന്തം നാടുപോലെ അനുഭവപ്പെടുന്നതായും താമസക്കാർ അഭിപ്രായപ്പെട്ടു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
