സാങ്കേതിക തകരാര്‍; എമിറേറ്റ്‌സിന്റെ ദുബൈ-ഹോങ്കോങ് കാർഗോ വിമാനം മസ്‌കത്തിൽ ഇറക്കി

News Desk
0 Min Read

ദുബൈ: എമിറേറ്റ്സിന്റെ ദുബൈ-ഹോങ്കോങ് കാര്‍ഗോ വിമാനം മസ്‌കത്തില്‍ ഇറക്കി. മക്തൂം വിമാനത്താവളത്തില്‍ നിന്ന് പോയ എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ EK9774 വിമാനമാണ് മസ്‌കത്തില്‍ ഇറക്കിയത്.

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ചുവിട്ടതെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും എമിറേറ്റ്സ് അധികൃതര്‍ അറിയിച്ചു. സാങ്കേതിക പരിശോധനകള്‍ക്ക് ശേഷം ഹോങ്കോങ് യാത്ര പുനരാരംഭിക്കും. ഇന്ന് വൈകുന്നേരത്തോടെയാണ് വിമാനം ഹോങ്കോങ്ങിലേക്കുള്ള യാത്ര തുടരുകയെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!