ഡല്‍ഹിയില്‍ നാലുനില കെട്ടിടത്തില്‍ തീപിടിത്തം; നാലുപേർക്ക് ദാരുണാന്ത്യം

News Desk
1 Min Read

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷഹ്ദാര ജില്ലയിലെ വിശ്വാസ് നഗറില്‍ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നഇവി ചാര്‍ജിങ് പോയിന്റില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

തീപിടിത്തത്തെ തുടര്‍ന്ന് മുകളിലത്തെ നിലയില്‍ കുടുങ്ങിയ ആറോളം പേരെ ഡല്‍ഹി അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇവരില്‍ നാലുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. മറ്റു രണ്ടുപേര്‍ക്ക് പത്ത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

അഗ്‌നിശമന സേനയുടെ നാല് യൂണിറ്റുകള്‍ സ്ഥലത്തെത്തി പുലര്‍ച്ചെ അഞ്ചോടെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. മരിച്ചവരില്‍ കാന്താദേവി (75), കിരണ്‍ (60), സോമവതി (57) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!