‘”വണ്‍ കേരള കരുതല്‍ മിഷനായി ഒരു കോടി രൂപ”: ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും സാമ്പത്തികമില്ലാതെ വലയുന്നവര്‍ക്ക് ബജറ്റില്‍ കൈത്താങ്ങ്

News Desk
1 Min Read

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ സാമ്പത്തിക സഹായം നല്‍കുന്ന വണ്‍ കേരള കരുതല്‍ മിഷനായി ഒരു കോടി രൂപ നീക്കിവച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. മാരക രോഗങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നടത്താന്‍ കഴിയാത്തവര്‍ക്കും കുട്ടികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നടത്താന്‍ കഴിയാത്ത തരത്തില്‍ സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്കുമായാണ് പദ്ധതി മുന്നോട്ട് വയ്ക്കുന്നത്.

അര്‍ഹരായവരിലേക്ക് പദ്ധതിയുടെ ഗുണം എത്തിക്കുന്നതിനായി സാങ്കേതിക വിദ്യാധഷ്ഠിത പദ്ധതിയായാണ് വണ്‍ കേരള കരുതല്‍ മിഷന്‍ നടത്തുകയൈന്നും വിഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ ഇതര സംഘടനകള്‍, സിഎസ്ആര്‍ ഫണ്ടുകള്‍, സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നുമുള്ള ഫണ്ടുകള്‍ എന്നിങ്ങനെ സംഭാവനയായി ലഭിക്കുന്ന ഓരോ രൂപയും അര്‍ഹരായവര്‍ക്ക് എത്തിക്കുന്നതിനായുള്ള സുതാര്യമായ പ്രവര്‍ത്തനം ഉറപ്പാക്കും.

ഇതിന്റെ ഭരണപരവും പ്രവര്‍ത്തനപരവുമായ ചെലവുകള്‍ സര്‍ക്കാര്‍ നേരിട്ട് വഹിക്കുകയും സംഭാവനകള്‍ പൂര്‍ണമായും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായിരിക്കും ഉപയോഗിക്കുക എന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

25 ലക്ഷത്തിൻ്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി..
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സംഭാവന നല്‍കുന്നതില്‍ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി ഡിജിറ്റല്‍ വേരിഫിക്കേഷന്‍ നടപ്പാക്കും. ഒപ്പം തത്സമയ പൊതു വെളിപ്പെടുത്തല്‍ എന്നിവയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article