അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

News Desk
1 Min Read

വാഷിങ്ടൺ: അമേരിക്ക – ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ വച്ച് കരാറിൽ ഒപ്പുവെച്ചെന്നാണ് പ്രതികരണം. ഇതൊരു താൽക്കാലിക ധാരണ മാത്രമാണെന്നും ഇറാൻ കൃത്യമായി പെരുമാറിയില്ലെങ്കിൽ വീണ്ടും ആക്രമണം നടത്തുമെന്നും ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാൻ അനുസരിച്ചില്ലെങ്കിൽ വീണ്ടും ബോംബിടുമെന്ന് ട്രംപ്
ഇറാൻ അനുസരിച്ചില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായി ഒപ്പുവെക്കുന്നത് അന്തിമ കരാറല്ലെന്നും ഒരു ധാരണാപത്രമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഫ്രാൻസിലെ എവിയൻ വേദിയാകുന്ന ജി7 ഉച്ചകോടിക്കിടെ ഈജിപ്തുമായി നടന്ന ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് യുഎസ് പ്രസിഡൻ്റിൻ്റെ പ്രതികരണം. മാസങ്ങൾ നീണ്ട സംഘർഷം അവസാനിപ്പിക്കാനായി യുഎസും ഇറാനും ചേർന്ന് സമാധാന കരാറിൽ ഒപ്പുവെക്കാൻ 48 മണിക്കൂർ മാത്രം ശേഷിക്കെയാണ് ട്രംപിൻ്റെ ഈ പ്രതികരണം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article