സഊദി ‘ഈസ്റ്റ്-വെസ്റ്റ്’ എണ്ണ പൈപ്പ് ലൈനിനു നേരെ ആക്രമണം; തീപിടുത്തം 

malayalampress
1 Min Read

റിയാദ്: ‘ഈസ്റ്റ്-വെസ്റ്റ്’ (കിഴക്ക്-പടിഞ്ഞാറ്) പൈപ്പ്‌ലൈൻ ആക്രമണത്തിന് ഇരയായതായി ഊർജ്ജ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മദീന മേഖലയിലുള്ള ‘ഈസ്റ്റ്-വെസ്റ്റ്’ ലൈൻ ആണ് ആക്രമണത്തിനിരയായത്.

ആക്രമണത്തെ തുടർന്ന് ചെറിയ തോതിൽ തീപിടുത്തമുണ്ടായെങ്കിലും (എമർജൻസി ടീംസ് ) ഉടൻ തന്നെ അത് അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. ദൈവാനുഗ്രഹത്താൽ, പൈപ്പ്‌ലൈനിന്റെ പ്രവർത്തനത്തെയും ഇത് ബാധിച്ചിട്ടില്ല.

ആക്രമണത്തിന് പിന്നാലെ അടിയന്തര കർമ്മസേനയും സാങ്കേതിക വിദഗ്ധരും ഉടൻ തന്നെ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ആരംഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. അംഗീകൃത സുരക്ഷാ നടപടിക്രമങ്ങളും അടിയന്തര കർമ്മ പദ്ധതികളും (emergency plans) അനുസരിച്ച്, പ്രദേശം സുരക്ഷിതമാക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!