ഈ വിമാനത്താവളത്തിൽ ഇനി ‘നോ’ ക്യാമറ! ഫോട്ടോയ്ക്കും ലൈവ് സ്ട്രീമിങ്ങിനും സമ്പൂർണ വിലക്ക്

News Desk
1 Min Read

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ഫോട്ടോ എടുക്കുന്നതിനും വിഡിയോ പകർത്തുന്നതിനും ലൈവ് സ്ട്രീമിങ്ങിനും വിലക്കേർപ്പെടുത്തി സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനത്താവളം ജീവനക്കാർക്കും അവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും നിയന്ത്രണം ബാധകമാണ്.

ടെർമിനലുകൾ, വിമാനങ്ങൾ നിർത്തിയിടുന്ന സ്ഥലങ്ങൾ, ഭരണ–സാങ്കേതിക കെട്ടിടങ്ങൾ തുടങ്ങി അതോറിറ്റിയുടെ കീഴിലുള്ള എല്ലാ മേഖലകളിലും മൊബൈൽ ഫോണുകൾ, ക്യാമറകൾ, മറ്റു സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് ചിത്രീകരണം നടത്താനോ തത്സമയം പ്രക്ഷേപണം ചെയ്യാനോ പാടില്ല.

ആഭ്യന്തര രേഖകളും കത്തിടപാടുകളും സുരക്ഷാ നടപടികളും സംവിധാനങ്ങളും പരിശോധനാ കേന്ദ്രങ്ങളും നിരീക്ഷണ ക്യാമറകളും വിമാനങ്ങളുടെ നീക്കവും പ്രവർത്തനക്രമങ്ങളും ചിത്രീകരിക്കാനും പ്രസിദ്ധീകരിക്കാനും വിലക്കുണ്ട്.

വിമാനത്താവളത്തിന്റെ സുരക്ഷയും ജീവനക്കാരുടെയും യാത്രക്കാരുടെയും സ്വകാര്യതയും സംരക്ഷിക്കാനാണ് നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കി. വിലക്ക് ലംഘിക്കുന്നവർ കുവൈത്തിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!