ഹിന്ദുക്കളെ നാടുകടത്തണം; അമേരിക്കയില്‍ ദീപാവലി ആഘോഷത്തില്‍ വിദ്വേഷമുദ്രാവാക്യവുമായി തീവ്ര വലതു പ്രതിഷേധം

News Desk
1 Min Read

സിയാറ്റില്‍: അമേരിക്കയിലെ സിയാറ്റിലില്‍ നടന്ന ദീപാവലി ആഘോഷങ്ങള്‍ തടസപ്പെടുത്താന്‍ ശ്രമിച്ച് തീവ്ര വലതുപക്ഷ പ്രവര്‍ത്തകന്‍ ജേക്ക് ലാങും സംഘവും. ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് ‘Deport All Dot Heads’ (എല്ലാ ഡോട്ട് ഹെഡുകളെയും നാടുകടത്തുക) എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ പരിപാടിക്കെത്തിയത്.

നെറ്റിയില്‍ കുറിയും തിലകവും ധരിക്കുന്നതിനെ അധിക്ഷേപിക്കുന്ന വംശീയ പരാമര്‍ശമാണ് ഡോട്ട് ഹെഡ് എന്നത്.

ശനിയാഴ്ചയാണ് സംഭവം. ദീപാവലി ആഘോഷത്തിനിടെ കുട്ടികളടക്കം പങ്കെടുത്ത പരിപാടിയിലേക്ക് ജേക്ക് ലാങും തോമസ് അലനും ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ കടന്നുകയറുകയായിരുന്നു.

‘Deport All Dot Heads’, ‘Stop Hindu Replacement of Christians’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ഇവര്‍ എത്തിയത്.

സംഭവത്തിന് പിന്നാലെ ആഘോഷം തടസപ്പെടുത്താനുള്ള ശ്രമത്തിന്റെ ചിത്രങ്ങള്‍ ജേക്ക് ലാങ് എക്‌സില്‍ പങ്കുവെച്ചു. ഇതിന് പിന്നാലെ ഹിന്ദുക്കള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളും നടത്തി. ടെക്‌സസില്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായി സംസ്ഥാനം മാറുന്നതിന് ഹിന്ദുക്കളാണ് ഉത്തരവാദികളെന്നും ഇയാള്‍ ആരോപിച്ചു.
…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!