മൂത്രം കുടിപ്പിച്ചു; ഇലക്ട്രിക്ക് ഷോക്ക്, യുവതി ആൾദൈവത്തിൽ നിന്ന് നേരിട്ടത് ക്രൂരപീഡനം, അറസ്റ്റ്

News Desk
1 Min Read

പുണെ: യുവതിയെ വർഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്ത ആൾദൈവം പുണെയിൽ അറസ്റ്റിൽ. പുണെയിലെ വാഗോളിക്കടുത്തുള്ള ഉബാളെ നഗർ പ്രദേശത്ത് ‘ആധുനിക ഗുരുകുലം’ എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്ന രാധാമോഹൻ മിശ്രയാണ് പിടിയിലായത്. ഇയാളുടെ ഏഴ് സഹായികളും പിടിയിലായിട്ടുണ്ട്. താൻ ദൈവത്തിന്റെ അവതാരമാണെന്ന് ആളുകളെ വിശ്വസിപ്പിച്ചായിരുന്നു സഹായികളുടെ സഹായത്തോടെ ഇയാളുടെ ചൂഷണം. 

2010 നും 2016 നും ഇടയിൽ യുവതി ആൾദൈവത്തിൽ നിന്ന് നേരിട്ടത് ക്രൂരപീഡനമായിരുന്നു. 2010ലാണ് യുവതി മിശ്രയെ പരിചയപ്പെടുന്നത്. കുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ച് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ യുവതിയെ മിശ്ര നിർബന്ധിച്ചിരുന്നു. കൂടാതെ യുവതിക്ക് ഇലക്ട്രിക്ക് ഷോക്കും നൽകിയിരുന്നു. അശ്ലീല വിഡിയോകൾ റെക്കോർഡ് ചെയ്ത് ഇവ കാട്ടി യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ മൂത്രം കുടിക്കാൻ യുവതിയെ ഇയാൾ നിർബന്ധിച്ചിരുന്നു. കൂടാതെ യുവതിയെക്കൊണ്ട് മോഷണം നടത്തിക്കുകയും ചെയ്തിരുന്നു. 

മിശ്രയുടെ ആശ്രമത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ 12 ലാപ്ടോപ്പുകൾ, 11 മൊബൈൽ ഫോണുകൾ, 19 ഹാർഡ് ഡ്രൈവുകൾ, നിരവധി പെൻ ഡ്രൈവുകൾ, കാസറ്റുകൾ എന്നിവ കണ്ടെടുത്തു. 6.5 ലക്ഷം രൂപയുടെ നോട്ടുകളും 15 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളും കണ്ടെടുത്തു. ധാരാളം ഗുളികകളും മയക്കുമരുന്നുകളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.  ഇലക്ട്രോണിക് ഉപകരണങ്ങളുടെ സമഗ്രമായ ഫൊറൻസിക് പരിശോധന നിലവിൽ നടന്നുകൊണ്ടിരിക്കുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article