24 വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി; ലഹരിമരുന്ന് നൽകി പീഡിപ്പിച്ചത് അഞ്ചംഗ സംഘം

News Desk
0 Min Read

ലക്നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ പശുക്കൾക്ക് പുല്ലു ശേഖരിക്കാൻ പോയ 24 വയസ്സുകാരിയെ അഞ്ചംഗ സംഘം ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ചാർത്താവൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കൃഷിയിടത്തിൽ പുല്ലു ശേഖരിക്കാൻ പോയ യുവതിയെ പ്രതികൾ ലഹരിപദാർഥം നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് ക്രൂരതയ്ക്ക് ഇരയാക്കിയത്. രാവിലെ പുല്ലു ശേഖരിക്കാൻ പോയ യുവതി വൈകിട്ടും ‌വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനപ്രദേശത്തുനിന്ന് യുവതിയെ കണ്ടെത്തിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article