പോലീസിൽ വൻ അഴിച്ചുപണി: പി.വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി

News Desk
3 Min Read

തിരുവനന്തപുരം: പോലീസിൽ വൻ അഴിച്ചുപണി. പി.വിജയനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു. ക്രമസമാധാന ചുമതലയിൽ ഉണ്ടായിരുന്ന എച്ച്. വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായി മാറ്റി.

പൊലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന എസ്. ശ്രീജിത്തിന് ജയിൽ മേധാവിയായി നിയമനം. ജയിൽ എഡിജിപിയായിരുന്ന ബൽറാം കുമാർ ഉപാധ്യായ ബറ്റാലിയൻ എഡിജിപിയാകും. ഇന്റലിജൻസ് മേധാവിയായി ദിനേന്ദ്ര കശ്യപിനെ നിയമിച്ചു. യതീഷ് ചന്ദ്ര എറണാകുളം റേഞ്ച് ഡിഐജിയാകും.

∙ ഐജി, ഡിഐജി തലപ്പത്തെ മാറ്റങ്ങൾ

ഹർഷിത അട്ടല്ലൂരി: ട്രാഫിക് റോഡ് സേഫ്റ്റി ഐജി തസ്തികയിൽ നിന്നും പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു.

എസ്. ശ്യാംസുന്ദർ: ഇന്റലിജൻസ് ഐജി സ്ഥാനത്ത് നിന്നും ക്രൈംബ്രാഞ്ച് ഐജിയായി സ്ഥലം മാറ്റി.

ആർ. നിശാന്തിനി: പൊലീസ് ആസ്ഥാനത്തെ ഐജി സ്ഥാനത്ത് നിന്നും ഇന്റലിജൻസ് ഐജിയായി നിയമിച്ചു.

ഡോ. അരുൾ ആർ.ബി. കൃഷ്ണ: എറണാകുളം റേഞ്ച് ഡിഐജി തസ്തികയിൽ നിന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു.

കെ.കാർത്തിക്: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്ത് നിന്നും തൃശൂർ റേഞ്ച് ഡിഐജിയായി സ്ഥലം മാറ്റി.

ജി.എച്ച്. യതീഷ് ചന്ദ്ര: കണ്ണൂർ റേഞ്ച് ഡിഐജി സ്ഥാനത്ത് നിന്നും എറണാകുളം റേഞ്ച് ഡിഐജിയായി നിയമിച്ചു.

ടി.നാരായണൻ: തൃശൂർ റേഞ്ച് ഡിഐജിയിൽ നിന്നും കണ്ണൂർ റേഞ്ച് ഡിഐജിയായി മാറ്റി നിയമിച്ചു.

∙ സിറ്റി കമ്മിഷണർമാർ, ജില്ലാ പൊലീസ് മേധാവിമാർ

എ.പി.ഷൗക്കത്തലി : ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി സ്ഥാനത്ത് നിന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു.

മെറിൻ ജോസഫ്: കോഴിക്കോട് സിറ്റി കമ്മിഷണർ സ്ഥാനത്ത് നിന്നും കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയായി മാറ്റി.

കെ.എം.സാബു മാത്യു : ഇടുക്കി ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും കോട്ടയം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

ഡോ. എ.നസീം : ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി പുതിയ ചുമതല നൽകി.

ടി.കെ.വിഷ്ണു പ്രദീപ് : കൊല്ലം റൂറൽ എസ്പി തസ്തികയിൽ നിന്നും ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

ഷാജി സുഗുണൻ: കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

ബി.കെ.പ്രശാന്തൻ കാണി : തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

എ.അബ്ദുൾ റഷീദ് : പാലക്കാട് ജില്ലാ പൊലീസ് മേധാവിയായി പുതിയ ചുമതല നൽകി.

എസ്. ദേവ മനോഹർ: വയനാട് ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

പി.നിതിൻരാജ് : കണ്ണൂർ സിറ്റി കമ്മിഷണർ സ്ഥാനത്ത് നിന്നും കാസർകോട് ജില്ലാ പൊലീസ് മേധാവിയായി മാറ്റി.

ബി.വി. വിജയ ഭരത് റെഡ്ഡി: കാസർകോട് ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും കണ്ണൂർ സിറ്റി കമ്മിഷണറായി നിയമിച്ചു.

ഉമേഷ് ഗോയൽ: കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

മുഹമ്മദ് നദീമുദ്ദീൻ: റെയിൽവേ എസ്പി തസ്തികയിൽ നിന്നും തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു.

ബി. കൃഷ്ണകുമാർ (സീനിയർ): തൃശൂർ റൂറൽ എസ്പി സ്ഥാനത്ത് നിന്നും റെയിൽവേ എസ്പിയായി മാറ്റി നിയമിച്ചു.

അനുജ് പാലിവാൾ: കണ്ണൂർ റൂറൽ എസ്പി സ്ഥാനത്ത് നിന്നും പൊലീസ് ആസ്ഥാനത്തെ എഐജിയായി നിയമിച്ചു.

ടി.ഫറാഷ് : കോഴിക്കോട് റൂറൽ എസ്പി സ്ഥാനത്ത് നിന്നും എറണാകുളം കോസ്റ്റൽ പൊലീസ് എഐജിയായി നിയമിച്ചു.

എം.പി.മോഹനചന്ദ്രൻ നായർ : ആലപ്പുഴ എസ്പി സ്ഥാനത്ത് നിന്നും കോഴിക്കോട്, വയനാട് ജില്ലകളുടെ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്പിയായി നിയമിച്ചു.

സി.എസ്. ഷാഹുൽ ഹമീദ്: തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് 1 എസ്പിയായി പുതിയ ചുമതല നൽകി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!