‘ജനനായകന്’ ടിക്കറ്റ് കിട്ടിയില്ല; തിയേറ്റര്‍ ജീവനക്കാരന് മര്‍ദനം: അറസ്റ്റ്

News Desk
0 Min Read

പാലക്കാട്: ജനനായകൻ സിനിമക്ക് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് തിയേറ്റർ ജീവനക്കാരനെ മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മണലി സ്വദേശികളായ മുഹമ്മദാലി, അബ്ദുൽ സലീം, അബ്ദുൽ ഖാദർ എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് ഫോക്കസ് തിയേറ്ററിലെ ജീവനക്കാരന് ഇന്നലെ രാത്രിയിലാണ് മർദനമേറ്റത്.

വിജയ് ചിത്രമായ ‘ജനനായകന്’ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് പ്രതികൾ തിയേറ്ററിലെ കൗണ്ടർ ജീവനക്കാരനുമായി വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. ടിക്കറ്റ് തീർന്നുപോയെന്നും കൗണ്ടർ അടയ്ക്കുകയാണെന്നും അറിയിച്ചതിനെ തുടന്ന് പ്രകോപിതരായ മൂവരും ചേർന്ന് ജീവനക്കാരനെ അതിക്രൂരമായി മർദിക്കുകയായിരുന്നു.

ആക്രമണത്തിൽ ജീവനക്കാരന് എല്ല് പൊട്ടൽ ഉൾപ്പെടെയുള്ള ഗുരുതര പരിക്കുകൾ പറ്റിയിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article