തിരുവനന്തപുരം: ബിനു ചുള്ളിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ആയേക്കും. മന്ത്രി ആയതോടെ ഒ.ജെ. ജനീഷ് അധ്യക്ഷസ്ഥാനം ഒഴിയും. കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിനൊപ്പം യൂത്ത് കോൺഗ്രസ് പ്രഖ്യാപനവും ഉണ്ടാകും.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കഴിഞ്ഞ തവണയും ബിനു ചുള്ളിയിലിനെ പരിഗണിച്ചിരുന്നു. സാമുദായിക സമവാക്യത്തിലാണ് സ്ഥാനം ലഭിക്കാതെ പോയത്. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻ്റാണ് ബിനു ചുള്ളിയിൽ.
അതേസമയം, ഷാഫി പറമ്പിൽ അധ്യക്ഷനായിരുന്ന സമയത്ത് യൂത്ത് കോൺഗ്രസ് സജീവമായിരുന്നു, എന്നാൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞതിന് ശേഷം സംഘടന നിർജീവമായി എന്നൊരു വിമർശനം അണികൾക്കിടയിലുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
