ആഭ്യന്തരമന്ത്രിയുടെ സന്ദർശനം; ആലപ്പുഴയിൽ എസ്എഫ്ഐ പ്രവർത്തകർ കരുതൽ തടങ്കലിൽ

malayalampress
0 Min Read

ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ സന്ദർശനം കണക്കിലെടുത്ത് ആലപ്പുഴ കാർത്തികപ്പള്ളിയിൽ എസ്എഫ്ഐ പ്രവർത്തകർ കരുതൽ തടങ്കലിൽ. പ്രവേശനോത്സവത്തിന് മിഠായി വിതരണം ചെയ്യാൻ എത്തിയവരെയാണ് പൊലീസ് കരുതൽ തടങ്കലിലാക്കിയത്. പ്രതിഷേധസാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് വിശദീകരിച്ചു. കൊടിയുമായി സ്കൂളിൽ കയറാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ പ്രവർത്തകരോട് പൊലീസ് പറഞ്ഞു.

തുടർന്ന് തർക്കമാവുകയായിരുന്നു. ഇതിനെ തുര്‍ന്നാണ് പ്രവര്‍ത്തകരെ കരുതൽ തടങ്കലിലാക്കിയത് എന്നാണ് പൊലീസിന്‍റെ വിശദീകരണം. കാർത്തികപ്പള്ളി സ്കൂളിലെ പ്രവേശനോത്സവത്തിലായിരുന്നു ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പങ്കെടുക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!