ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ; ചില്ലുകൾ തകർത്തു, മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി

News Desk
1 Min Read

തിരുവനന്തപുരം: പിണറായി വിജയന്റെ ബേക്കറി ജംക്ഷനിലെ വീട്ടില്‍ റെയ്ഡ് ഏഴു മണിക്കൂറോളം പിന്നിടുമ്പോള്‍ തലസ്ഥാനത്ത് സംഘർഷം. സിപിഎം പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചു. സുരക്ഷ ഭേദിച്ച് വീടിനുള്ളിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ അനുനയിപ്പിക്കാൻ നേതാക്കള്‍ ശ്രമിച്ചു.

വീടിനു പുറത്ത് നിന്ന പൊലീസുകാരുടെ ഹെല്‍മറ്റ് വലിച്ചെടുത്ത് ഉള്ളില്‍നിന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്കു നേരെ എറിഞ്ഞു. പ്രവര്‍ത്തകര്‍ കുപ്പി എറിയുകയും ചെയ്തു. പിന്നാലെ പിണറായിയുടെ വീടിനു മുന്നിലുള്ള പ്രതിഷേധം അവസാനിപ്പിച്ചു.

വീടിനു മുന്നില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടുകയും പ്രതിഷേധക്കാര്‍ വീട്ടിലേക്കു തള്ളിക്കയറാന്‍ ശ്രമിക്കുകയും ചെയ്തതിനു പിന്നാലെയാണ് നേതാക്കള്‍ ആലോചിച്ച് പ്രതിഷേധം അവസാനിപ്പിച്ചത്.

കടകംപള്ളി സുരേന്ദ്രന്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ വീണ്ടും തിരിച്ചെത്തി റോഡില്‍ കുത്തിയിരുന്നു. ഗെയ്റ്റിനു മുന്നില്‍നിന്നു മാറിയാണ് പ്രവര്‍ത്തകര്‍ ഇരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സ്ഥലത്തുണ്ട്. ഗേറ്റിനു മുന്നില്‍ പൊലീസ് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!