അനസ്തീസിയ നല്‍കിയതിലെ പിഴവ്; ചികില്‍സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു

News Desk
1 Min Read

പയ്യന്നൂര്‍ ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ അനസ്തീസ്യ നല‍്കിയതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി മരിച്ചു.  ഒരുവയസ്സുകാരന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്. എരമം സ്വദേശികളായ സൂരജ്– വിജിഷ ദമ്പതികളുടെ ഏകമകനാണ്. മുഖത്തെ മുറിവിന് തുന്നലിടാനാണ് അനസ്തീസിയ നല്‍കിയത്. ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

ജൂലൈ അഞ്ചാം തീയതി വീണ് പരുക്കേറ്റതിന് പിന്നാലെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചുണ്ടിന് താഴെയും ചുണ്ടിലുമായി ചെറിയ രണ്ട് മുറിവുകള്‍ മാത്രമാണ് കുട്ടിക്ക് ഉണ്ടായിരുന്നത്. മാതമംഗലത്തെ സ്വകാര്യ ക്ലിനിക്കില്‍ വച്ച് പ്രാഥമിക ചികില്‍സയ്ക്ക് ശേഷമാണ് പയ്യന്നൂരിലുള്ള ബേബി മെമ്മറി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ നിന്ന് അനസ്തീഷ്യ നൽകിയതിന് പിന്നാലെ കുട്ടിയുടെ ബോധം നഷ്ടപ്പെടുകയായിരുന്നു. 

ശ്വസിക്കാൻ കഴിയാത്ത സാഹചര്യമായതോടെ കുട്ടിയെ വിദഗ്ധ ചികില്‍സയ്ക്കായി കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികില്‍സിലിരിക്കെയാണ് മരണം. വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച കുട്ടിയാണ് ദേവാന്‍ഷ് ശൗര്യ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article