പത്താം മിനിറ്റിൽ വലകുലുക്കി മെസ്സിപ്പട; സ്വിറ്റ്‌സർലൻഡിനെതിരെ ലീഡ്

News Desk
1 Min Read

കാൻസസ് സിറ്റി: ഫിഫ ലോകകപ്പിൽ ക്വാർട്ടറർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരെ അർജന്റീനയ്ക്ക് ലീഡ്. പത്താം മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്ററാണ് അർജന്റീനയ്ക്കു വേണ്ടി ഗോൾ നേടിയത്.

ലയണൽ മെസ്സി എടുത്ത കോർണർ കിക്ക് അലക്സിസ് മാക് അലിസ്റ്റർ വായുവിൽ ഉയർന്നു ചാടി ഒരു ഹെഡ്ഡറിലൂടെ പോസ്റ്റിന്റെ വലതുമൂലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇതിന് തൊട്ടുമുൻപ് അലിസ്റ്ററുടെ ഒരു ഗോൾശ്രമം ലക്ഷ്യത്തിലെത്താതെ പോയിരുന്നു. ഈ ലോകകപ്പിൽ അർജന്റീന നേടുന്ന അതിവേഗ ഗോളാണിത്.

ലയണൽ മെസ്സിയുടെ ചിറകിലേറിയാണ് അർജന്റീന ക്വാർട്ടർ ഫൈനൽ വരെ എത്തിയത്. ഹാട്രിക് അടക്കം 8 ഗോളുകൾ നേടി മെസ്സി ഗോൾഡൻ ബൂട്ടിനുള്ള പോരിൽ മുന്നിലാണ്. മസിൽ കാറുകളുടെ ലഹളയ്ക്കിടെ നിശ്ശബ്ദനായി പാഞ്ഞുകയറുന്ന ഇലക്ട്രിക് കാർ പോലെയാണു സ്വിറ്റ്സർലൻഡ് ടീം. ഒച്ചപ്പാടോ ബഹളമോ ഇല്ലാത്തതു കൊണ്ട് അവർ ക്വാർട്ടറിലെത്തിയതോർത്ത് പലരും അദ്ഭുതപ്പെട്ടു! വലിയ വെല്ലുവിളികളില്ലാത്ത ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരുന്നത് എന്നതിനാൽ പ്രീക്വാർട്ടർ വരെ അവരുടെ വരവ് അനായാസമായി. എന്നാൽ, പ്രീക്വാർട്ടറിൽ കൊളംബിയയ്ക്കെതിരെ പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട കടുത്ത മത്സരം 4–3നു ജയിച്ചു കയറിയാണു ക്വാർട്ടറിലെത്തിയത്. 1954ൽ ആതിഥേയത്വം വഹിച്ചപ്പോഴല്ലാതെ സ്വിറ്റ്സർലൻഡ് ക്വാർട്ടറിലെത്തിയിട്ടില്ല.

അർജന്റീന താരത്തിന്റെ കടുത്ത ടാക്കിൾ നടന്നിട്ടും റഫറി ജോവോ പിൻഹീറോ പെനൽറ്റി അനുവദിച്ചില്ല. സ്വിറ്റ്സർലൻഡിന്റെ ബ്രീൽ എംബോളോ ബോക്സിനുള്ളിൽ ഒരു ചാലഞ്ചിനൊടുവിൽ നിലത്തു വീണെങ്കിലും, അപ്പീലുകൾക്കൊന്നും വഴങ്ങാത്ത റഫറി കളി തുടരാൻ ഉടനടി സിഗ്നൽ നൽകുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article