നാസോ: ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാറ്. ബഹാമാസിൽ വിമാനം തകർന്ന് യാത്രക്കാരെല്ലാം കൊല്ലപ്പെട്ടു.ബഹാമാസിലെ ലിൻഡൻ പിൻഡ്ലിംഗ് അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് ചെറുവിമാനം തകർന്നത്. വിമാനത്തിലുണ്ടായിരുന്ന 9 യാത്രക്കാരും പൈലറ്റും അടക്കം പത്ത് പേരും കൊല്ലപ്പെട്ടു.
സാങ്കേതിക തകരാർ നേരിട്ടതിന് പിന്നാലെ എമർജൻസി ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനം നിലം പൊത്തുകയായിരുന്നു. ബഹാമാസിന്റെ 53ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെയാണ് അപകടമുണ്ടായത്. സെസ്ന 402 വിമാനമാണ് തകർന്നത്. ഫ്ലെമിംഗോ എയറിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് തകർന്നത്. അപകടത്തിന് പിന്നാലെ എയർലൈനിന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് മുൻ കരുതൽ നടപടിയുടെ ഭാഗമായി റദ്ദാക്കിയതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. തുടർച്ചയായി സുരക്ഷാ സംബന്ധിയായ രണ്ട് സംഭവങ്ങൾ ശ്രദ്ധയിൽ വന്നതോടെയാണ് ഫ്ലെമിംഗോ എയർലൈനിന് എതിരായ നടപടി.
തലസ്ഥാനമായ നസോന് തൊട്ടുപടിഞ്ഞാറുള്ള നോർത്ത് ആൻഡ്രോസ് എന്ന സ്ഥലത്താണ് വിമാനം തകർന്ന് വീണത്. അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടതായി ബഹാമാസ് പ്രധാനമന്ത്രി ഫിലിപ്പ് ബ്രേവ് ഡേവിസ് ആദ്യം അറിയിച്ചിരുന്നെങ്കിലും, ഗുരുതരമായി പരിക്കേറ്റ ഈ വ്യക്തി പിന്നീട് മരണത്തിന് കീഴടങ്ങിയതായി അദ്ദേഹം വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു. മരിച്ചവരെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പരസ്യമാക്കിയിട്ടില്ല.
വിനോദസഞ്ചാര മേഖലയ്ക്കും രാജ്യത്തിനും വലിയ ആഘാതമുണ്ടാക്കിയ ഈ സംഭവത്തിൽ പ്രധാനമന്ത്രി ഫിലിപ്പ് ബ്രേവ് ഡേവിസ് കടുത്ത ദുഖം രേഖപ്പെടുത്തുകയും, മരിച്ചവരുടെ കുടുംബങ്ങൾക്ക് ആഴത്തിലുള്ള അനുശോചനം അറിയിക്കുകയും ചെയ്തു. ആഘോഷങ്ങളുടെ ദിനം രാജ്യത്തിന് വലിയൊരു ദുരന്ത ദിനമായി മാറാൻ അപകടം കാരണമായെന്ന് പ്രധാനമന്ത്രി പ്രതികരിച്ചത്. സാങ്കേതിക തകരാറാണോ അതോ മറ്റ് പ്രതികൂല സാഹചര്യങ്ങളാണോ അപകടത്തിന് കാരണമായതെന്ന്
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
