ടെഹ്റാൻ: സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ. ഹോർമുസിൽ കപ്പലുകളെ ആക്രമിക്കുന്ന ഇറാനുനേരെ സൈന്യം മൂന്നാംഘട്ട ആക്രമണം ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കടലിടുക്കിന്റെ തീരത്തുള്ള ബന്ദർ അബ്ബാസ്, സിരിക് എന്നീ നഗരങ്ങളിൽ സ്ഫോടനങ്ങളുണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കപ്പലുകൾക്കു നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുമെന്ന് യുഎസ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ നടത്തിയ ആക്രമണത്തിൽ സൈപ്രസ് പതാകയുള്ള ഒരു കണ്ടെയ്നർ കപ്പലിന്റെ എൻജിൻ റൂമിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായും ഒരു ജീവനക്കാരനെ കാണാതായെന്നും യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.
അതേസമയം, ഒന്നിലധികം കപ്പലുകൾ തങ്ങളുടെ മുന്നറിയിപ്പുകളും നിർദേശങ്ങളും അവഗണിച്ച് അനുവദനീയമല്ലാത്ത പാതയിലൂടെ സഞ്ചരിച്ചതായി റവല്യൂഷനറി ഗാർഡ്സ് അറിയിച്ചു. ഇതിൽ ഒരു കപ്പലിന് നേരെ മുന്നറിയിപ്പ് വെടിയുതിർക്കുകയും കപ്പൽ തടയുകയും ചെയ്തതായും അവർ പറഞ്ഞു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്നും, തങ്ങൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ മേഖലയിലെ ശത്രുക്കളുടെ മറ്റ് താവളങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാൻ തെറ്റായ തീരുമാനമാണ് എടുത്തതെന്നും ഇപ്പോൾ അവർ അതിനുള്ള വില നൽകുകയാണെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സമൂഹമാധ്യമത്തിൽ കുറിച്ചു.
സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ. ഹോർമുസിൽ കപ്പലുകളെ ആക്രമിക്കുന്ന ഇറാനുനേരെ സൈന്യം മൂന്നാംഘട്ട ആക്രമണം ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കടലിടുക്കിന്റെ തീരത്തുള്ള ബന്ദർ അബ്ബാസ്, സിരിക് എന്നീ നഗരങ്ങളിൽ സ്ഫോടനങ്ങളുണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കപ്പലുകൾക്കു നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുമെന്ന് യുഎസ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ നടത്തിയ ആക്രമണത്തിൽ സൈപ്രസ് പതാകയുള്ള ഒരു കണ്ടെയ്നർ കപ്പലിന്റെ എൻജിൻ റൂമിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായും ഒരു ജീവനക്കാരനെ കാണാതായെന്നും യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.
ഇറാനുമായുള്ള ചർച്ചകൾ തുടരാൻ യുഎസ് സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇറാനോട് യുഎസ് ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഹോർമുസിൽ കപ്പലുകളുടെ സുരക്ഷിത സഞ്ചാരത്തിനുള്ള ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി ഒമാനിലെത്തിയതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പിതാവ് ആയത്തുല്ല അലി ഖമനയിയെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി. പിതാവിന്റെ രക്തം വീഴ്ത്തിയവരോട് പകരം ചോദിക്കുമെന്ന്, അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുന്ന സമയത്ത് തങ്ങൾ ശപഥം ചെയ്തുവെന്ന് മുജ്തബ ഖമനയി പറഞ്ഞു.
ഇറാനെതിരെ വീണ്ടും ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്നെ വധിക്കാനായി ഇറാൻ ശ്രമിച്ചാൽ ആ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ ആക്രമണം നടത്താൻ നിർദേശം നൽകിയതായി ട്രംപ് പറഞ്ഞു. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
വർഷങ്ങളായി ഇറാൻ തന്നെ ലക്ഷ്യം വച്ചിരിക്കുകയാണ്. എന്നാൽ പുതിയ രഹസ്യവിവരങ്ങളൊന്നും അതിനെ പറ്റി ലഭിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ‘‘വളരെക്കാലമായി ഞാൻ അവരുടെ ലിസിറ്റിലുണ്ട്. അത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ ഇറാനെതിരെ ബോംബ് ആക്രമണം നടത്താൻ ഞാൻ നിർദേശം നൽകിയിട്ടുണ്ട്. അത് അവർ ഇതുവരെ കാണാത്ത രീതിയിലുള്ള ആക്രമണമായിരിക്കും’’– ട്രംപ് പറഞ്ഞു.
ഇറാനിൽ അമേരിക്ക പുതിയ വ്യോമാക്രമണങ്ങൾ നടത്തിയതിനു പിന്നാലെ, ഗൾഫ് മേഖലയിലെ യുഎസിന്റെ സൈനിക നീക്കങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ചു. വ്യാഴാഴ്ച ഇരുനേതാക്കളും തമ്മിൽ ഫോണിൽ സംസാരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് എക്സിൽ സ്ഥിരീകരിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
