ഹജ്ജ്: ഇന്ത്യ​യി​ൽ നി​ന്നു​ള്ള ഭൂ​രി​ഭാ​ഗം തീ​ർ​ഥാ​ട​ക​രും മ​ക്ക​യി​ൽ

News Desk
1 Min Read

മ​ക്ക: വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്ക് ര​ണ്ടാ​ഴ്ച മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഭൂ​രി​ഭാ​ഗം തീ​ർ​ഥാ​ട​ക​രും മ​ക്ക​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. രാ​ജ്യ​ത്തെ 17 എം​ബാ​ർ​ക്കേ​ഷ​ൻ പോ​യി​ൻ​റു​ക​ൾ വ​ഴി ജി​ദ്ദ, മ​ദീ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ്. ഇ​തി​ൽ മ​ദീ​ന വ​ഴി​യു​ള്ള സ​ർ​വി​സു​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം പൂ​ർ​ത്തി​യാ​യി.

മ​ദീ​ന​യി​ലെ​ത്തി​യ ഹാ​ജി​മാ​ർ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ക്ക​യി​ലേ​ക്ക് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​നി ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി മാ​ത്ര​മാ​യി​രി​ക്കും ഹാ​ജി​മാ​രു​ടെ വ​ര​വ്. മെ​യ് 22 വ​രെ ജി​ദ്ദ വ​ഴി​യു​ള്ള സ​ർ​വീ​സു​ക​ൾ തു​ട​രും.

ഇ​തു​വ​രെ 300 വി​മാ​ന​ങ്ങ​ളി​ലാ​യി 90,011 ഇ​ന്ത്യ​ൻ ഹാ​ജി​മാ​രാ​ണ് സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തി​യ​ത്. സൗ​ദി എ​യ​ർ​ലൈ​ൻ​സി​ൽ ജി​ദ്ദ​യി​ലെ ഒ​ന്നാം ന​മ്പ​ർ ടെ​ർ​മി​ന​ൽ വ​ഴി എ​ത്തു​ന്ന 12,000ഓ​ളം തീ​ർ​ഥാ​ട​ക​രെ ഹ​റ​മൈ​ൻ അ​തി​വേ​ഗ ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് മ​ക്ക​യി​ലെ​ത്തി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​ർ ഹ​ജ്ജ് സ​ർ​വീ​സ് ക​മ്പ​നി​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ബ​സു​ക​ളി​ലാ​ണ് മ​ക്ക​യി​ലെ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഹാ​ജി​മാ​രി​ൽ 11,000ത്തി​ല​ധി​കം പേ​ർ ഇ​തി​ന​കം മ​ക്ക​യി​ലെ​ത്തി​ക്ക​ഴി​ഞ്ഞു.

ക​ണ്ണൂ​രി​ൽ നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ ബു​ധ​നാ​ഴ്ച​യോ​ടെ പൂ​ർ​ത്തി​യാ​കും. കോ​ഴി​ക്കോ​ട് നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര മെ​യ് 14 മു​ത​ൽ 17 വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ൽ നി​ന്ന് ഇ​നി മൂ​ന്ന് വി​മാ​ന​ങ്ങ​ൾ കൂ​ടി സ​ർ​വീ​സ് ന​ട​ത്താ​നു​ണ്ട്.

മെ​യ് 17, 18, 19 തീ​യ​തി​ക​ളി​ലാ​യി ഈ ​സ​ർ​വീ​സു​ക​ൾ കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മെ​യ് 19ന് ​മു​ഴു​വ​ൻ മ​ല​യാ​ളി ഹാ​ജി​മാ​രും മ​ക്ക​യി​ലെ​ത്തും. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ല​ക്ഷ​ദ്വീ​പി​ൽ നി​ന്നു​ള്ള 107 പേരും മ​ക്ക​യി​ലെ​ത്തി​യി​ട്ടു​ണ്ട്. നെ​ടു​മ്പാ​ശ്ശേ​രി വ​ഴി​യാ​ണ് ഇ​വ​ർ യാ​ത്ര തി​രി​ച്ച​ത്. ഒ​രു ഹ​ജ്ജ് ഇ​ൻ​സ്പെ​ക്ട​റും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ട്.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!