പാലക്കാട്: ഷാഫിയെ വിമർശിച്ച രാജ്മോഹൻ ഉണ്ണിത്താന് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ്. ഉണ്ണിത്താൻ പൊടിക്ക് അടങ്ങുന്നതാണ് നല്ലതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് ചെറാട് ഫേസ്ബുക്കിലൂടെ തിരിച്ചടിച്ചു.
വരുന്നിടത്തും പോകുന്നിടത്തുമെല്ലാം ഷാഫിയെ പൂക്കൾ എറിഞ്ഞ് പ്രവർത്തകർ സ്വീകരിക്കുമ്പോൾ, ഉണ്ണിത്താനെ പണ്ട് കൊല്ലത്ത് നിന്ന് ചീമുട്ട എറിഞ്ഞാണ് സ്വീകരിച്ചതെന്നും യൂത്ത് കോൺഗ്രസ് നേതാവ് പരിഹസിച്ചു.
പാർട്ടിക്ക് വേണ്ടി ഉണ്ണിത്താൻ ചെയ്തതിനേക്കാൾ ഷാഫി പ്രവർത്തിച്ചിട്ടുണ്ടെന്നും ഉണ്ണിത്താൻ ലാർജ് സ്കെയിൽ ഡാമേജ് ഉണ്ടാക്കിയ പോലെ ഷാഫി ഒരു ഡാമേജും ഉണ്ടാക്കിയിട്ടില്ലെന്നും വിനോദ് വിമർശിച്ചു. ഉണ്ണിത്താനെ സസ്പെൻഡ് ചെയ്ത പോലെ ഷാഫിക്ക് ഒരു നടപടിയും നേരിടേണ്ടി വന്നിട്ടില്ല. 2019ൽ കാസർഗോഡ് വിജയിച്ചില്ലെങ്കിൽ ഉണ്ണിത്താൻ രാഷ്ട്രീയത്തിൽ തന്നെ ഉണ്ടാകില്ലെന്നും യൂത്ത് കോൺഗ്രസ് നേതാവ് പരിഹസിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
