സഊദിയിൽ പ്രവാസി തൊഴിലാളികൾക്ക് തൊഴിൽ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക വിസയിലേക്ക് മാറാം
റിയാദ്: സൗദി അറേബ്യയിൽ സ്വകാര്യ കമ്പനികളിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് ഇനി വ്യക്തിഗത തൊഴിലുടമകളുടെ കീഴിലേക്ക് (ഗാർഹിക വിസയിലേക്ക്) സ്പോൺസർഷിപ്പ് മാറ്റാൻ (തനാസുൽ) അനുമതി. മാനുഷിക വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തങ്ങളുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ഇതിനുള്ള അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കിയത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക തൊഴിലുകളിലേക്കുള്ള മാറ്റം ക്രമീകരിക്കുന്നതിെൻറ ഭാഗമായി പ്രത്യേക വ്യവസ്ഥകളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ആനുകൂല്യം ലഭിക്കുന്നതിനായി തൊഴിലാളിയുടെ വർക്ക് പെർമിറ്റ് സാധുതയുള്ളതായിരിക്കണം.…
യുദ്ധക്കൊതി തീരാത്ത ട്രംപിന് തിരിച്ചടി; ആയുധശേഖരത്തിൽ വൻ കുറവ്, 80% മിസൈലുകൾ തീർന്നു
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ പ്രധാന പ്രതിരോധ മിസൈൽ ശേഖരത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തിന്റെ പ്രധാന പ്രതിരോധ മിസൈലുകളുടെ ശേഖരം അപകടകരമായ രീതിയിൽ കുറയുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തുടർച്ചയായുള്ള സൈനിക ആക്രമണത്തിനിടിയിലാണ് പ്രതിരോധ മിസൈലുകളുടെ ശേഖരം 80% കുറഞ്ഞുവെന്ന വാർത്തകൾ പുറത്തുവരുന്നത്. ഇതിൽ ഭൂരിഭാഗവും ട്രംപ് ഉപയോഗിച്ചത് ഇറാനെ ആക്രമിക്കാനാണ്. അമേരിക്കയ്ക്ക് നേരെയുണ്ടാകുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെയും യു എസ് യുദ്ധക്കപ്പലുകളെയും പ്രതിരോധിക്കാൻ അമേരിക്ക വൻതോതിൽ പ്രതിരോധ മിസൈലുകൾ ഉപയോഗിച്ചിരുന്നു. ആക്രമണങ്ങൾ തുടരുന്നതിനാൽ, ഉപയോഗിക്കുന്ന വേഗതയിൽ പുതിയ പ്രതിരോധ മിസൈലുകൾ…
യാംബു തീരത്ത് സഊദി എണ്ണ കപ്പൽ ആക്രമിച്ചതായി ഹൂത്തികൾ
ഫോട്ടോ: ഫയൽ ഇന്റർനാഷണൽ ഡസ്ക്: സഊദി അറേബ്യയ്‌ക്കെതിരായ തങ്ങളുടെ സമുദ്ര ഉപരോധം തുടരുന്നെന്ന് പ്രഖ്യാപിച്ച യമനിലെ വിമതരായ ഹൂതികൾ വീണ്ടും സഊദി എണ്ണ കപ്പൽ ആക്രമിച്ചു. ചെങ്കടലിലെ യാൻബുവിൽ എണ്ണയുമായി പോകുന്നതിനിടെ സഊദി എണ്ണ ടാങ്കർ ആക്രമിച്ചതായി യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ ബുധനാഴ്ച പറഞ്ഞു. യെമനിലെ ചെങ്കടൽ തുറമുഖ നഗരമായ യാൻബുവിന്റെ തീരത്ത് സഊദി എണ്ണ ടാങ്കറിന് നേരെ ബുധനാഴ്ച മിസൈൽ ആക്രമണം നടത്തിയതായി ഇറാനുമായി സഖ്യമുണ്ടാക്കുന്ന ഹൂത്തികൾ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. "വടക്കൻ ചെങ്കടലിൽ, യാൻബു തീരത്ത് വെച്ചാണ് സഊദി…
ചെങ്കടലിൽ ആക്രമണം: ഇന്ത്യൻ കപ്പൽ മുക്കി; 13 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി
സനാ: ചെങ്കടലിൽ ഇന്ത്യൻ പതാക ഘടിപ്പിച്ച ചരക്കുകപ്പലിനുനേരെ ആക്രമണം. ആക്രമണത്തിനു പിന്നാലെ കപ്പൽ കടലിൽ മുങ്ങി. യെമെന്റെ പടിഞ്ഞാറൻ തീരത്തിനു സമീപമാണ് എംഎസ്‌വി ഫൈസെ നൂർ ഒലിയ എന്ന കപ്പലിനുനേരെ ആക്രമണമുണ്ടായത്. കപ്പലിൽനിന്ന് 13 ഇന്ത്യക്കാരുൾപ്പെടെ 14 നാവികരെ സുരക്ഷിതരായി ഒഴിപ്പിച്ചതായും ഇവർക്ക് വേണ്ട ചികിത്സ നൽകിയതായും യെമെൻ സൈന്യം അറിയിച്ചു. ഹൂതി വിമതരുടെ പിടിയിലുള്ള ഹുദൈദ നഗരത്തിന് 13 നോട്ടിക്കൽ മൈൽ തെക്കുവച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. കോസ്റ്റ് ഗാർഡും നേവി യൂണിറ്റും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് നാവികരെ രക്ഷപ്പെടുത്തിയതെന്ന് യെമെൻ നാഷണൽ റസിസ്റ്റൻസ്…
ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ; നടി തൃഷക്കെതിരായ വിവാദ പരാമർശത്തിലെ കേസിൽ നടപടി
ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെ തൃഷക്കെതിരെ നടത്തിയ 'ദ്വയാര്‍ത്ഥ' പരാമര്‍ശത്തിലാണ് പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചിരിക്കുന്നത്. ഉദയനിധി മുൻകൂര്‍ ജാമ്യഹര്‍ജി നൽകിയതിനെ തുടര്‍ന്ന് ഉച്ചവരെ കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. അതേ സമയം അറസ്റ്റ് രേഖപ്പെടുത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കസ്റ്റഡിയിലെടുത്ത ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയി എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം വന്നിട്ടില്ല. ഉദയനിധിക്കെതിരെ തഞ്ചാവൂർ പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം…
കനത്ത മഴ: സംസ്ഥാനത്തെ പി എസ് സി പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. ആഗസ്റ്റ് നാല്, അഞ്ച്, ആറ്, പത്ത് തീയ്യതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഈ ദിവസങ്ങളില്‍ നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകളും മാറ്റി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. Kerala PSC exams scheduled for August 4, 5, 6, and 10 have been postponed due to heavy rainfall across the state. Online exams scheduled for these dates are also postponed. The…









