സഊദിയിൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്, ആക്രമണം സ്ഥിരീകരിച്ച് സഊദി അറേബ്യ, തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ്
ആക്രമണത്തിൽ പ്രവാസികൾക്കും പരിക്ക് റിയാദ്: സഊദിയിലേക്ക് യമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രിയാണ് യമനിലെ വിമത വിഭാഗമായ ഹൂതികൾ സഊദി അറേബ്യക്ക് നേരെ ആക്രമണം നടത്തിയത്. യമനിൽ സഊദി സഖ്യ സേനയുടെ പിന്തുണയുള്ള സർക്കാർ സൈനികർക്ക് നേരെ നടത്തിയ വൻ ആക്രമണങ്ങൾക്ക് പിന്നാലെയാണ് സഊദി അതിർത്തി കടന്ന് ഹൂതികൾ ആക്രമിച്ചത്. സഊദി പ്രദേശമായ നജ്‌റാൻ മേഖലയിലാണ് ആക്രമണം നടന്നതെന്ന് സഊദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 11 സിവിലിയന്മാർക്ക് പരിക്കേറ്റതായി യെമനിലെ നിയമസാധുത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ്…
യെമനില്‍ ഹൂതികളുടെ കനത്ത ആക്രമണം; 30 സൈനികര്‍ കൊല്ലപ്പെട്ടു
യെമനില്‍ ഹൂതികളുടെ കനത്ത പ്രഹരം. 30 സൈനികര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് യെമനില്‍ ഹൂതികളുടെ കനത്ത പ്രഹരം. സൈനിക ക്യാമ്പുകള്‍ക്ക് നേരെയുണ്ടായ ശക്തമായ മിസൈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അന്‍പതിലേറെപ്പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഹളർമൗത്ത്, മാരിബ് പ്രവിശ്യകളിലെ സൈനിക ക്യാമ്പുകളെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും ആക്രമണമുണ്ടായത്. യെമനിൽ വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ സൈനിക ഏറ്റുമുട്ടലാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്ന് യെമൻ സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. 2022നു ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും മാരകമായ പോരാട്ടമാണിതെന്നും…
10–ാം ക്ലാസുകാരിക്ക് പീഡനം; പിതാവ് അടക്കം 7 പ്രതികളിൽ മൂന്നു പേർ പിടിയിൽ
മലയാലപ്പുഴ: പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിൽ പത്താം ക്ലാസുകാരി പീഡനത്തിനിരയായെന്ന കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പിതാവ് അടക്കം ഏഴു പേർ പീഡിപ്പിച്ചെന്നാണ് പരാതി. സ്കൂളിലെ സഹപാഠികളോടാണ് വിദ്യാർഥിനി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ്‌ലൈൻ മുഖേന മലയാലപ്പുഴ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ, നാട്ടുകാരായ മൂന്നു പ്രതികൾ പിടിയിലായെന്നാണ് വിവരം. പിതാവ് അടക്കം രണ്ടു പ്രതികൾ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. ഒരു പ്രതി പ്രായാധിക്യത്താൽ മരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏഴാം ക്ലാസ് മുതൽ പീഡനത്തിന് ഇരയാകുകയായിരുന്നു എന്നാണ് ചൈൽഡ്‌ലൈൻ…
സഊദിയിൽ പ്രവാസി തൊഴിലാളികൾക്ക് തൊഴിൽ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക വിസയിലേക്ക് മാറാം
റിയാദ്: സൗദി അറേബ്യയിൽ സ്വകാര്യ കമ്പനികളിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് ഇനി വ്യക്തിഗത തൊഴിലുടമകളുടെ കീഴിലേക്ക് (ഗാർഹിക വിസയിലേക്ക്) സ്പോൺസർഷിപ്പ് മാറ്റാൻ (തനാസുൽ) അനുമതി. മാനുഷിക വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തങ്ങളുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ഇതിനുള്ള അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കിയത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക തൊഴിലുകളിലേക്കുള്ള മാറ്റം ക്രമീകരിക്കുന്നതിെൻറ ഭാഗമായി പ്രത്യേക വ്യവസ്ഥകളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ആനുകൂല്യം ലഭിക്കുന്നതിനായി തൊഴിലാളിയുടെ വർക്ക് പെർമിറ്റ് സാധുതയുള്ളതായിരിക്കണം.…
യുദ്ധക്കൊതി തീരാത്ത ട്രംപിന് തിരിച്ചടി; ആയുധശേഖരത്തിൽ വൻ കുറവ്, 80% മിസൈലുകൾ തീർന്നു
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ പ്രധാന പ്രതിരോധ മിസൈൽ ശേഖരത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തിന്റെ പ്രധാന പ്രതിരോധ മിസൈലുകളുടെ ശേഖരം അപകടകരമായ രീതിയിൽ കുറയുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തുടർച്ചയായുള്ള സൈനിക ആക്രമണത്തിനിടിയിലാണ് പ്രതിരോധ മിസൈലുകളുടെ ശേഖരം 80% കുറഞ്ഞുവെന്ന വാർത്തകൾ പുറത്തുവരുന്നത്. ഇതിൽ ഭൂരിഭാഗവും ട്രംപ് ഉപയോഗിച്ചത് ഇറാനെ ആക്രമിക്കാനാണ്. അമേരിക്കയ്ക്ക് നേരെയുണ്ടാകുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെയും യു എസ് യുദ്ധക്കപ്പലുകളെയും പ്രതിരോധിക്കാൻ അമേരിക്ക വൻതോതിൽ പ്രതിരോധ മിസൈലുകൾ ഉപയോഗിച്ചിരുന്നു. ആക്രമണങ്ങൾ തുടരുന്നതിനാൽ, ഉപയോഗിക്കുന്ന വേഗതയിൽ പുതിയ പ്രതിരോധ മിസൈലുകൾ…
യാംബു തീരത്ത് സഊദി എണ്ണ കപ്പൽ ആക്രമിച്ചതായി ഹൂത്തികൾ
ഫോട്ടോ: ഫയൽ ഇന്റർനാഷണൽ ഡസ്ക്: സഊദി അറേബ്യയ്‌ക്കെതിരായ തങ്ങളുടെ സമുദ്ര ഉപരോധം തുടരുന്നെന്ന് പ്രഖ്യാപിച്ച യമനിലെ വിമതരായ ഹൂതികൾ വീണ്ടും സഊദി എണ്ണ കപ്പൽ ആക്രമിച്ചു. ചെങ്കടലിലെ യാൻബുവിൽ എണ്ണയുമായി പോകുന്നതിനിടെ സഊദി എണ്ണ ടാങ്കർ ആക്രമിച്ചതായി യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ ബുധനാഴ്ച പറഞ്ഞു. യെമനിലെ ചെങ്കടൽ തുറമുഖ നഗരമായ യാൻബുവിന്റെ തീരത്ത് സഊദി എണ്ണ ടാങ്കറിന് നേരെ ബുധനാഴ്ച മിസൈൽ ആക്രമണം നടത്തിയതായി ഇറാനുമായി സഖ്യമുണ്ടാക്കുന്ന ഹൂത്തികൾ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. "വടക്കൻ ചെങ്കടലിൽ, യാൻബു തീരത്ത് വെച്ചാണ് സഊദി…









