റിയാദ് കെ എം സി സി വനിത വിംഗ് പുന സംഘടിപ്പിക്കുന്നു

മുഹമ്മദ്‌ കല്ലിങ്ങൽ
1 Min Read

റിയാദ്: റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ വനിത കെഎംസിസി കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 2026 ഡിസംബർ 4 വെള്ളിയാഴ്ച കൗൺസിൽ മീറ്റ് സംഘടിപ്പിക്കുന്നു. വൈകുന്നേരം 5 മണിക്ക് ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിലാണ് കൗൺസിൽ മീറ്റ് നടക്കുന്നത്. റിയാദിലെ വിവിധ കെഎംസിസി നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.

സ്ത്രീകളുടെ സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റം ലക്ഷ്യമിട്ടും ജനാതിപത്യ പ്രക്രിയയിൽ വനിതകളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും വേണ്ടി ശക്തമായ ഒരു സംഘടന സംവിധാനമാണ് ഉദ്ദേശിക്കുന്നതെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫ, ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങങ്ങര എന്നിവര്‍ പറഞ്ഞു. കെഎംസിസിയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകാനും സംഘടനയുമായി സഹകരിക്കാനും താൽപര്യമുള്ള എല്ലാ വനിതകളെയും പരിപാടിയിലേക്ക് ഹൃദയപൂർവം ക്ഷണിക്കുന്നതായും അവര്‍ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!