റിയാദ്: ശാസ്ത്രത്തിലെയും എൻജിനീയറിങ്ങിലെയും പഠന, തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്താൻ സിജി (CIGI) റിയാദ് ചാപ്റ്റർ കരിയർ മാർഗനിർദേശ വെബിനാർ സംഘടിപ്പിക്കും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കരിയർ തിരഞ്ഞെടുപ്പിൽ മാർഗനിർദേശം തേടുന്നവർക്കുമായി ഒരുക്കുന്ന പരിപാടി നവംബർ 28 ശനിയാഴ്ച സഊദി സമയം വൈകിട്ട് ആറിന് സൂമിൽ നടക്കും. യുഎഇ സമയം രാത്രി ഏഴിനും ഇന്ത്യൻ സമയം രാത്രി എട്ടരയ്ക്കുമാണ് പരിപാടി.
‘കരിയർ ഓപ്ഷൻസ് ഇൻ സയൻസ് ആൻഡ് എൻജിനീയറിങ്’ എന്ന വിഷയത്തിലുള്ള വെബിനാറിൽ വിവിധ പഠനശാഖകൾ, ഇന്ത്യയിലും വിദേശത്തുമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോഴ്‌സ് തിരഞ്ഞെടുപ്പ്, പ്രവേശന മാർഗങ്ങൾ, വിവിധ തൊഴിൽ മേഖലകൾക്ക് ആവശ്യമായ കഴിവുകൾ എന്നിവ ചർച്ച ചെയ്യും.
സിജി റിയാദ് ചീഫ് കോഓർഡിനേറ്റർ പി.കെ. മുസ്തഫ മാനന്തേരി മുഖ്യപ്രഭാഷണം നടത്തും. സിജി ഖത്തർ വൈസ് ചെയർമാനും കരിയർ കോച്ചുമായ അഡ്വ. ഇസ്സുദ്ദീൻ കെ.കെ., കരിയർ കോളമിസ്റ്റും സിജി റിസോഴ്‌സ് പേഴ്‌സണുമായ ഫിറോസ് പി.ടി., സിജി ഖത്തർ റിസോഴ്‌സ് പേഴ്‌സൺ ഫൈസൽ അരിക്കോത്ത്, സി.ഡബ്ല്യു.സി. റിയാദ് ചെയർപേഴ്‌സൺ എൻജിനീയർ സുബൈദ അസീസ് എന്നിവർ വിദഗ്ധ പാനൽ ചർച്ചയിൽ പങ്കെടുക്കും.
തുടർന്നുള്ള ചോദ്യോത്തരവേളയിൽ കോഴ്‌സ് തിരഞ്ഞെടുപ്പ്, പ്രവേശന നടപടികൾ, തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് പങ്കെടുക്കുന്നവർക്ക് വിദഗ്ധരോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാം.
സൂമിൽ പങ്കെടുക്കാനുള്ള ലിങ്ക്
https://us02web.zoom.us/j/84752742677
ലിങ്ക് തുറക്കാൻ കഴിയുന്നില്ലെങ്കിൽ, മുകളിലെ വിലാസം കോപ്പി ചെയ്ത് ബ്രൗസറിൽ പേസ്റ്റ് ചെയ്യാം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
