സഊദിയിലെ ജിസാൻ തുറമുഖത്ത് മിസൈൽ പതിച്ചു; ഹോർമുസ് കടലിടുക്കിൽ എൽഎൻജി കപ്പലിന് തീപിടിച്ചു

malayalampress
1 Min Read

റിയാദ്: പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷാവസ്ഥ അതിരൂക്ഷമായി തുടരുന്നു. സഊദിയിലെ ജസാൻ തുറമുഖത്ത് ഹൂതികൾ തൊടുത്ത മിസൈൽ പതിച്ചതായി സഊദി നേതൃത്വത്തിലുള്ള സഖ്യസേന സ്ഥിരീകരിച്ചു. ആക്രമണത്തിൽ ചെറിയ നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നും സാധാരണക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ലെന്നും സഖ്യസേന അറിയിച്ചു. ഏത് തരം മിസൈലാണ് പതിച്ചതെന്ന് പരിശോധിച്ചുവരികയാണ്.

അതേസമയം ഹോർമുസ് കടലിടുക്കിൽ ദ്രവീകൃത പ്രകൃതിവാതകം (LNG) വഹിച്ചുകൊണ്ടിരുന്ന കപ്പൽ നാവിക മൈനിൽ ഇടിച്ച് തീപിടിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് (IRGC) അറിയിച്ചു. മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ഗതാഗതം കൃത്യമായി ഏകോപിപ്പിക്കണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ, ഹോർമുസ് കടലിടുക്കിൽ യുഎസിന്റെ എംക്യു-9 (MQ-9), ലൂക്കാസ് ഡ്രോണുകൾ വെടിവച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടിരുന്നു.

സഊദിയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ റാസ് തനുരയും റിയാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റും ആക്രമിച്ചതായി യെമനിലെ ഹൂതികൾ അവകാശപ്പെട്ടതിന് പിന്നാലെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 92.22 ഡോളറിലും, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 82.42 ഡോളറിലുമെത്തി.

ഖത്തർ എൽഎൻജി കയറ്റുമതിയിൽ വർധനവ്

മേഖലയിലെ യുദ്ധസമാനമായ സാഹചര്യവും ഇൻഷുറൻസ് ചെലവുകളിലെ വൻ വർധനവും നിലനിൽക്കെ, ഖത്തറിന്റെ എൽഎൻജി കയറ്റുമതിയിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. നവംബറിൽ റാസ് ലഫാൻ ടെർമിനലിൽ 36 കപ്പലുകളാണ് എത്തിയത്. ട്രാക്കിംഗ് സിഗ്നലുകൾ (AIS) ഓഫ് ചെയ്താണ് ഭൂരിഭാഗം കപ്പലുകളും യാത്ര തുടരുന്നത്

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!