ആദ്യമായി എടുത്ത ടിക്കറ്റിന് സമ്മാനം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭർത്താവിന് ഭാഗ്യനേട്ടവുമായി ആർദ്ര

News Desk
1 Min Read

അബുദാബി: ബിഗ് ടിക്കറ്റിൽ വീണ്ടും ഭാഗ്യനേട്ടവുമായി മലയാളികൾ. ബിഗ് ടിക്കറ്റിന്റെ നവംബർ മാസത്തെ ആദ്യ ആഴ്‌ചയിലെ നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ നാലുപേർ 25,000 ദിർഹമിന്റെ (ഏകദേശം ആറര ലക്ഷം രൂപ) സമ്മാനത്തിന് അർഹരായി. ഇറാഖ്, ഫിലിപ്പീൻസ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഒരു ലക്ഷം ദിർഹമിന്റെ സമ്മാനം പങ്കിട്ടത്.

ഭാഗ്യശാലികളിൽ ആദ്യമായി നറുക്കെടുപ്പിൽ പങ്കെടുത്ത മലയാളി യുവതിയും ഉൾപ്പെടുന്നു. ഷാർജയിൽ താമസിക്കുന്ന ആർദ്ര കിഴക്കേ ചേത്തിൽ (27) ആണ് ആ ഭാഗ്യശാലി. ഷാർജയിൽ ബിൽഡിംഗ് അഡ്‌മിനിസ്‌ട്രേറ്ററാണ് ആർദ്ര. ഒരു വ‌ർഷം മുൻപാണ് ആർദ്ര ഭർത്താവിനൊപ്പം ഷാർജയിലെത്തിയത്.

ഭർത്താവും സുഹൃത്തുക്കളും വർഷങ്ങളായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ ഭർത്താവും ഒൻപത് സുഹൃത്തുക്കളും അടങ്ങുന്ന സംഘത്തോടൊപ്പം ആർദ്രയും ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയായിരുന്നു. ആർദ്രയുടെ പേരിലാണ് ടിക്കറ്റ് രജിസ്റ്റർ ചെയ്തത്. റാൻഡം സിസ്റ്റമിലൂടെ തിരഞ്ഞെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.സമ്മാനത്തുക തുല്യമായി വീതിക്കും. തന്റെ വിഹിതം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. അടുത്ത നറുക്കെടുപ്പിനുള്ള ടിക്കറ്റ് ഇതിനോടകംതന്നെ എടുത്തുകഴിഞ്ഞുവെന്നും ആർദ്ര പറ‌ഞ്ഞു.

.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!