ക്രിസ്തുമതത്തെ മറികടന്ന് ഇസ്ലാം മതം ലോകത്തെ ഏറ്റവും വലിയ മതമായി മാറുമെന്ന് പഠനം

News Desk
1 Min Read

ലോകത്തെ ഏറ്റവും വലിയ മതമെന്ന സ്ഥാനം ക്രിസ്തുമതത്തിന് നഷ്ടമാകുമെന്നും ഇസ്‌ലാം ഒന്നാമതെത്തുമെന്നും പ്യൂ റിസർച്ച് സെന്‍ററിന്‍റെ പുതിയ പഠനം. 2035 ഓടെ മുസ്‌ലിം ജനസംഖ്യ ക്രിസ്ത്യാനികളുടേതിനെ മറികടക്കുമെന്നാണ് 2020 മുതൽ 2070 വരെയുള്ള ജനസംഖ്യാ വളർച്ചാ പ്രവചനങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനം വ്യക്തമാക്കുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ മതവിഭാഗം ക്രിസ്ത്യാനികളും രണ്ടാമത്തേത് മുസ്‌ലിംകളുമാണ്.

വളർച്ചാ നിരക്ക് കൂടുതൽ ഇസ്ലാം മതത്തിൽ
പഠനമനുസരിച്ച് 2070 -ൽ ലോകത്ത് 360 കോടിയിലധികം മുസ്‌ലിംകളുണ്ടാകും. ക്രിസ്ത്യൻ ജനസംഖ്യ 300 കോടിയിൽ താഴെയായിരിക്കും. ആഗോള ജനസംഖ്യയിൽ മുസ്‌ലിംകളുടെ വിഹിതം 2020 -ലെ 26 ശതമാനത്തിൽനിന്ന് 36 ശതമാനമായി ഉയരും. ക്രിസ്ത്യാനികളുടെ വിഹിതം ഏകദേശം 29 ശതമാനമായി തുടരും. 2020 -നെ അപേക്ഷിച്ച് മുസ്‌ലിം ജനസംഖ്യയിൽ 80 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യൻ ജനസംഖ്യയിൽ 30 ശതമാനം വർധനയുണ്ടാകും. അതായത്, ക്രിസ്ത്യൻ ജനസംഖ്യയിൽ വർദ്ധന രേഖപ്പെടുത്തുന്നുണ്ടെങ്കിലും മുസ്ലിം ജനസംഖ്യ താരതമ്യേന വേഗത്തിലാണ് വളരുന്നതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

ഈ കണക്കിനെ അടിസ്ഥാനമാക്കിയാണ് 2030 ഓടെ ലോകത്ത് മുസ്ലീം ജനസംഖ്യയിൽ വ‍ർദ്ധനവുണ്ടാകുമെന്ന് പഠനം അവകാശപ്പെടുന്നത്. ജൂതമതം 20 ശതമാനവും ഹിന്ദുക്കൾ 17 ശതമാനവും മറ്റ് വിശ്വാസധാരകൾ 9 ശതമാനവും വ‍ർദ്ധനവ് ഉണ്ടാക്കുമ്പോൾ അവിശ്വാസികളുടെ എണ്ണത്തിൽ 10 ശതമാനം കുറവും ബുദ്ധമതത്തിൽ 23 ശതമാനം ഇടിവും സംഭവിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പഠനത്തിൽ 2070 ഓടെ യുഎസിൽ ഇപ്പോൾ 64 ശതമാനവുള്ള ക്രിസ്തുമതം 47. 8 ശതമാനമായി താഴുമ്പോൾ ഇസ്ലാം മതം 29.7 ശതമാനത്തിൽ നിന്നും ഏതാണ്ട് ഇരട്ടിയായി 41.3 ശതമാനമായി ഉയരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!