ദുബായ്: ഇറാനിലേക്ക് പുതിയ ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന ആശങ്ക വർധിപ്പിച്ച് അമേരിക്ക പശ്ചിമേഷ്യന്‍ തീരത്തേക്ക് മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും വിന്യസിച്ചു. യുഎസ്എസ് തിയോഡോർ റൂസ്വെൽറ്റ് വിമാനവാഹിനിക്കപ്പലാണ് പുതുതായി എത്തിച്ചേര്‍ന്നത്.
ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന റൂസ്വെൽറ്റില്‍ 5,000-ത്തിലധികം സൈനികരും, എഫ്-18 ഉൾപ്പെടെ 60-ലധികം വിമാനങ്ങളുടെ വ്യോമവ്യൂഹവും സജ്ജമാണ്. നിലവിൽ യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ്, യുഎസ്എസ് ജോർജ് വാഷിങ്ടൺ എന്നീ പടക്കപ്പലുകള്‍ മേഖലയിലുണ്ട്. ഇറാനെതിരായ യുഎസ് -ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള നയതന്ത്ര ശ്രമങ്ങൾ സ്തംഭിച്ചുനിൽക്കെയാണ് അമേരിക്കയുടെ പുതിയ നീക്കം.
അമേരിക്ക ആദ്യം ആക്രമിക്കാൻ ഇറാന് കാത്തിരിക്കില്ലെന്നും ഇറാന്റെ നിയമകാര്യ അന്താരാഷ്ട്ര കാര്യങ്ങളുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസം ഗരീബാബാദി പ്രതികരിച്ചു. വ്യോമ ഉപരോധം കൊണ്ടോ കര ഉപരോധം കൊണ്ടോ ഇറാനുമേല്‍ യുഎസ് സൈന്യത്തിന് യാതൊരുവിജയവും നേടാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
