തിരുവനന്തപുരം : പാര്‍ട്ടിയില്‍ പിണറായിസം ശക്തിപ്പെടുന്നുവെന്ന ആരോപണം ഉന്നയിച്ച് കോടിയേരിയുടെ ഭാര്യാ സഹോദരനും മുന്‍ തലശ്ശേരി എംഎല്‍എ എം.വി. രാജഗോപാലന്‍ മാസ്റ്ററുടെ മകനുമായ എസ്.ആര്. വിനയകുമാര്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നു.
തിരുവനന്തപുരം കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന വിനയകുമാര്‍ സിപിഐഎമ്മിനെതിരില് രൂക്ഷവിമര്ഷനങ്ങളുയര്ത്തിയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോകുന്നത്. വിനയകുമാര്‍ ഇത്തവണ പാര്‍ട്ടി അംഗത്വം പുതുക്കിയിട്ടില്ല. ഇതോടെ, പതിറ്റാണ്ടുകള്‍ നീണ്ട പാര്‍ട്ടി ബന്ധത്തിനാണ് വിരാമം കുറിക്കുന്നത്.
പാര്‍ട്ടി എന്നാല്‍ പിണറായിയായി മാറിയെന്ന് വിനയകുമാര്‍ പ്രതികരിച്ചത്. അടിമയായി പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സിപിഐഎമ്മുമായുള്ള സഹകരണം അവസാനിപ്പിച്ചെന്നും വിനയകുമാര്‍ പ്രതികരിച്ചു.
പിണറായി വിജയനെതിരിലും എം വി ഗോവിന്ദന് മാസ്റ്റര്ക്കെതിരിലും രൂക്ഷമായ അധിക്ഷേപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിനയ കുമാര്‍ ഉന്നയിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന് അര്‍ഹിച്ച യാത്രയയപ്പ് പാര്‍ട്ടി നല്‍കിയില്ലെന്ന വിമര്‍ശനം വിനയകുമാര്‍ നേരത്തെ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ പാര്‍ട്ടി നേതൃത്വവുമായുള്ള അകല്‍ച്ചയ്ക്ക് കാരണമായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
