റിയാദ്: സഊദിയിൽ കുതിരയുടെ ആക്രമണത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. രാജസ്ഥാൻ സ്വദേശി മഹേന്ദ്രസിംഗ് (48) ആണ് കൊല്ലപ്പെട്ടത്. വഷങ്ങളായി മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്തുവരികയായിരുന്നു. ഒക്ടോബർ 16ന് കിഴക്കൻ സഊദിക്ക് ഏകദേശം അടുത്തുള്ള ഹഫർ അൽ ബാത്തിനിൽ നിന്ന് നൂറിലധികം കിലോമീറ്റർ അകലെയുള്ള മരുഭൂമിയിലായിരുന്നു അപകടം.
കുതിരയുടെ ആക്രമണത്തെ തുടർന്ന് താഴെ വീണാണ് മഹേന്ദ്രസിങ് മരണപ്പെട്ടത്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്ത് സൗദി അധികൃതരുമായും ഇന്ത്യൻ എംബസിയുമായും ഏകോപനം നടത്തിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
