ചിറ്റൂർ: കണ്ണീരുണങ്ങും മുൻപേ വീണ്ടും അടുപ്പെരിഞ്ഞു; ജീവിതം മുന്നോട്ടു നയിക്കാൻ ജയബാലകൃഷ്ണന്റെ തട്ടുകട തുറന്നു ഭാര്യയും മകളും. കണ്ടെയ്നർ റോഡിൽ പതിനേഴുകാരൻ ഓടിച്ച കാർ ഇടിച്ചു മരിച്ച ജയബാലകൃഷ്ണന്റെ തട്ടുകടയാണ് ഇന്നലെ മുതൽ ഭാര്യ ബിന്ദുവും മകൾ ഭദ്രകീർത്തിയും ചേർന്നു തുറന്നത്.
ജയബാലകൃഷ്ണന്റെ ചിത്രത്തിനു താഴെ തിരി തെളിച്ചാണ് കട വീണ്ടും തുടങ്ങിയത്. ജയബാലകൃഷ്ണന്റെ മരണത്തോടെ കുടുംബത്തിന്റെ ജീവിതമാർഗവും ഏറെ പ്രതിസന്ധിയിലായിരുന്നു. ഇതോടെയാണ് തട്ടുകട വീണ്ടും തുറക്കാൻ കുടുംബം തീരുമാനിച്ചത്.
ജയബാലകൃഷ്ണൻ നൽകിയിരുന്ന ദോശയും ചമ്മന്തിയും ഓംലെറ്റും ചായയുമാണ് വീണ്ടും ഇന്നലെ വിളമ്പിയത്. ഹൈദരാബാദിലെ ജോലി തൽക്കാലത്തേക്ക് ഉപേക്ഷിച്ചാണ് ഭദ്രകീർത്തി കടയിൽ നിൽക്കുന്നത്. കേസിന്റെ കാര്യങ്ങൾ കൃത്യമായി നോക്കുന്നുണ്ടെന്നും എതിർ ഭാഗത്ത് ജഡ്ജിയായതിനാൽ പ്ലാനിങ്ങോടു കൂടിയാണ് കേസ് നടത്തുന്നതെന്നും ഭദ്ര കീർത്തി പറഞ്ഞു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
