തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ ആഭ്യന്തരവകുപ്പിന്റെ അന്വേഷണ ഉത്തരവിറങ്ങി. അന്വേഷണത്തിനായി എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി.
മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കും. അബ്ദുറഹിമാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
മുൻ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന സി. സത്യപാലന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു. ഷറഫലി എന്നിവരെ ഉടന്‍ പ്രതിചേര്‍ത്തേക്കും. ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെയും ചട്ടങ്ങള്‍ ലംഘിച്ചും സ്‌പോണ്‍സര്‍ഷിപ്പ് കരാറുകള്‍ നല്‍കിയതില്‍ മന്ത്രിതലത്തിലുള്ള ഗൂഢാലോചനയുണ്ടെന്നാണ് എസ്ഐടിയുടെ നിർണായക കണ്ടെത്തല്‍.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
